2050 ല്‍ കടലില്‍ മീനിനേക്കാള് പ്ലാസ്റ്റിക്
കൊച്ചി: ഇന്നത്തെ നിലയില്‍ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 2050 ആകുമ്പോഴേയ്ക്കും കടലില്‍ മീനിനേക്കാള് പ്ലാസ്റ്റിക്കായിരിക്കും ഉണ്ടാവുകയെന്നു ശാസ്ത്രലോകം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ തുടങ്ങിയ ദ്വദിന ദേശീയസമ്മേളനത്തില്‍ ഡോ. വി. കൃപ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറയുന്നത്.
നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2050 ല്‍ 850 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് കടലിലുണ്ടാകും. ഇക്കാലത്ത് കടലിലെ മീനിന്റെ അളവ് 812 മില്യണ്‍ മെട്രിക് ടണ്‍ മാത്രമായിരിക്കും. സൂക്ഷ്മ പ്ലാസ്റ്റിക് കണികകള്‍ മത്സ്യങ്ങളുടെ വയറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളില്‍ നിന്നുണ്ടാകുന്ന രാസപദാര്‍ഥങ്ങള്‍ മത്സ്യസമ്പത്തിനു ഭീഷണിയാണ്. 2014 ലെ കണക്കുപ്രകാരം, 150 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് കടലിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും കരയില്‍ നിന്ന് 4.8 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കടലിലെത്തുന്നുണ്ട്. മത്സ്യബന്ധനത്തിനടയില് ഉപേക്ഷിക്കപ്പെടുന്ന വലകളും കടലിന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."