സാംബശിവന്‍ സ്മാരകത്തിന്മന്ത്രി എ.കെ. ബാലന്‍ ശിലയിട്ടു
കൊല്ലം: കാഥികന്‍ വി. സാംബശിവന് ജന്‍മനാട്ടില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ശിലയിട്ടു. ചവറ തെക്കുംഭാഗം കല്ലുംപുറത്ത് സാംബശിവന്റെ മകന്‍ പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍ നല്‍കിയ ഭൂമിയിലാണ് സാംസ്‌കാരിക വകുപ്പ് 51 ലക്ഷം രൂപ ചിലവിട്ട് സ്മാരകം നിര്‍മിക്കുന്നത്. ആദ്യ ഗഡുവായി സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിനു പുറമെ പ്രാദേശികമായും സാംസ്‌കാരിക നിലയങ്ങള്‍ സ്ഥാപിക്കും. സാംബശിവന്‍ സ്മാരകത്തിന് ആവശ്യമെങ്കില്‍ 50 ലക്ഷം രൂപകൂടി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വി. സാംബശിവന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍ ബാലഗോപാല്‍ എം.പി, എം.എല്‍.എമാരായ എന്‍. വിജയന്‍പിള്ള,
എം. നൗഷാദ്, മുന്‍ മേയര്‍ പി. പത്മലോചനന്‍, തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി. അനില്‍കുമാര്‍, ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. വസന്തകുമാര്‍ സാംബശിവന്‍, കാഥികന്‍ വി. ഹര്‍ഷകുമാര്‍, പി. മനോഹരന്‍ പങ്കെടുത്തു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിച്ച് പി. ബാലചന്ദ്രന്‍ സംവിധാനം ചെയ്ത 'കഥാകഥനത്തിന്റെ രാജശില്‍പ്പി' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും പരിപാടിയോടനുബന്ധിച്ചു നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."