വനിതാ കമ്മിഷന് അദാലത്തില്‍ 52 പരാതികള്‍ തീര്‍പ്പായി
തിരുവനന്തപുരം: ഇന്നലെ തൈക്കാട് റസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമ്മിഷന് ജില്ലാ അദാലത്തില്‍ 52 പരാതികളില്‍ തീര്പ്പുകല്പിച്ചു. 130 കേസുകളാണ് പരിഗണിച്ചത്.
ആറ് കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ട് തേടും. നാല് കേസുകളില്‍ കൗണ്‍സിലിങ് നല്‍കും. ബാക്കിയുള്ളവ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കുമെന്നും കമ്മിഷന് അംഗങ്ങളായ ഇ.എം രാധയും ഷാഹിദാ കമാലും അറിയിച്ചു.
ശരിയായ സമയത്ത് ദമ്പതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ തീരാത്തതാണ് പല കുടുംബങ്ങളിലേയും പ്രശ്നങ്ങളുടെ പ്രധാന കാരണമെന്ന്് കമ്മിഷനംഗങ്ങള്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ കൗണ്‍സിലര്‍മാരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. കൗണ്‍സലിങ് സേവനം ഉപയോഗപ്പെടുത്തുന്നതിനായി ജനങ്ങള്‍ക്കു ബോധവല്‍ക്കരണം നല്‍കും.
പ്രതിവര്‍ഷം ആറായിരത്തോളം പരാതികള്‍ കമ്മിഷന് മുന്നിലെത്തുന്നുണ്ട്. വിവിധ ജില്ലകളില്‍നിന്ന് പരാതിക്കാര്‍ക്ക് തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ എത്തി ഹിയറിങ്ങിന് ഹാജരാകാന്‍ കഴിയാത്തതിനാലാണ് മാസത്തിലൊരിക്കല്‍ ജില്ലകളില്‍ അദാലത്ത് നടത്തുന്നത്. സാധാരണക്കാര്‍ക്ക് പണച്ചെലവില്ലാതെ നീതി ലഭ്യമാക്കാനുള്ള സംവിധാനമെന്ന നിലയിലാണ് കമ്മിഷന് പ്രവര്‍ത്തിക്കുന്നതെന്നും കമ്മിഷനംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."