കസ്തൂരിരംഗന്‍; പുതിയ നിലപാട് രാഷ്ട്രീയ ലക്ഷ്യം വച്ച്: ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ ജനവാസ മേഖലകളും തോട്ടങ്ങളും കൃഷിയിടങ്ങളും ഇ എസ് എ യുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
ഇങ്ങനെ ഒഴിവാക്കിയ പ്രദേശങ്ങളില്‍ ഇ എസ് എയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ പാടില്ലെന്നും ഈ പ്രദേശങ്ങളെ അന്തിമ വിജ്ഞാപനത്തില്‍ ഇ എസ് എ യില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ് . ഇതില്‍ നിന്നും യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നു എന്ന് വ്യക്തമായിരുന്നു . ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് അന്തിമ വിജ്ഞാപനം ഇറക്കിക്കാന്‍ നടപടി സ്വീകരിക്കുകയാണ് എം.പി ചെയ്യേണ്ടത് .
യു ഡി എഫ് സര്‍ക്കാര്‍ ചെയ്തതല്ലാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തനിക്ക് സ്വന്തമായി ഒന്നും ചെയാന്‍ കഴിയാത്തതിന്റെ ജാള്യത മറക്കാനാണ് എം.പി ഇപ്പോള്‍ ശ്രമിക്കുന്നത് . അവ്യക്തതകള്‍ നിറഞ്ഞ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ചില വില്ലേജുകളുടെ ഇ.എസ്.എ യുടെ വിസ്തൃതി കൂടിയതായാണ് കാണാന്‍ കഴിയുന്നത്. ജനങ്ങളുടെ വസ്തുവകകള്‍ സംരക്ഷിക്കുന്നതിന് എത്ര റിപ്പോര്‍ട്ടുകള്‍ ഗവണ്മെന്റുകള് സൃഷ്ടിച്ചാലും സ്വാഗതം ചെയ്യപ്പെടും, പക്ഷെ അവയ്ക്ക് ശാസ്ത്രീയവും, സാങ്കേതികവുമായ പിന്‍ബലമുണ്ടാകണം. ജനങ്ങളുടെ മുമ്പില്‍ പുകമറ സൃഷ്ടിക്കാതെ പുതുതായി തയ്യാറാക്കിയ ഭൂപടം പ്രസിദ്ധപ്പെടുത്തണം.സി. എച്ച് ആര് വനഭൂമിയാണെന്ന് ഇടത് സര്‍ക്കാര്‍ തന്നെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കെ ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട് വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് ഭയപ്പെടുന്നതായും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."