മുളപ്പന്തല്‍ തണല്‍ കടന്ന് ദേവായലത്തിലേക്ക്
അമ്പലവയല്‍: അമ്പവയല്‍ മഞ്ഞപ്പാറയിലെ മോര്‍ അന്തോണിയോസ് യാക്കോബായ സുറിയാനി പള്ളിയിലേക്കെത്തുന്ന വിശ്വാസികള്‍ മുളയുടെ തണലും പച്ചപ്പും ആസ്വദിച്ചാണ് മടങ്ങുക. ദേവാലയത്തിലേക്കുള്ള പാതയില്‍ മുളകൊണ്ട് പന്തല്‍ ഒരുക്കിയിരിക്കുകയാണ്.
നടപ്പാതക്ക് ഇരുവശവും നട്ട മുള വളര്‍ന്ന് പന്തലിച്ചാണ് വിശ്വാസികള്‍ക്ക് തണലും പ്രകൃതിക്ക് കാവലുമാകുന്നത്. 50 മീറ്ററോളം ദൂരം നല്ല തണലാണ് മുളയില്‍ നിന്നും ലഭിക്കുന്നത്. ആറ് വര്‍ഷം മുമ്പ് നട്ട മുള്ളില്ലാത്ത മുളകളാണ് തണലേകുന്നതോടൊപ്പം നിരവധി പക്ഷികളുടെ ആവാസ കേന്ദ്രവുമായത്. നൂറുകണക്കിന് കിളികളാണ് മുളക്കൂട്ടത്തില്‍ രാത്രിയില്‍ തമ്പടിക്കുന്നത്. മുളയുടെ ചുവട്ടില്‍ അല്‍പനേരം ഇരുന്നാല്‍ മനസ്സിനും ശരീരത്തിനും വല്ലാത്ത അനുഭൂതിയാണന്ന് വിശ്വാസികള്‍ പറയുന്നു. പ്രകൃതി ഒരുക്കിയ ഈ തണല്‍ സംരക്ഷിക്കുന്നതിലും ഭാരവാഹികള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഏതായാലും മറ്റു സ്ഥാപനങ്ങള്‍ക്കും അനുകരണീയ മാതൃകയാണ് മോര്‍ അന്തോണിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ മുളപ്പന്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."