ലോക പരിസ്ഥിതി ദിനാചരണം: കൊളവള്ളിയില്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും
കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനാചരണം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കബനി നദീതീരത്തെ കൊളവള്ളിയില്‍ രാവിലെ 9ന് മരത്തൈകള്‍ നട്ടുപടിപ്പിച്ചു കൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം ചെയ്യും.
ജില്ലാ ഭരണകൂടം, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, അമ്പലയവല്‍ ആര്.എ.ആര്.എസ്, ഡി.ടി.പി.സി, എം.എസ് സ്വാമിനാഥന് ഫൗണ്ടേഷന്, ജില്ലാ നിര്‍മ്മിതി കേന്ദ്ര, കബനീ നദീതട സംരക്ഷണ സമിതി, എം.എന്‍.ആര്.ഇ.ജി.എസ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയനാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനാകും. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. എച്ച്.ഡി കോട്ട എം.എല്‍.എ ചിക്ക് മാതു മുഖ്യാതിഥിയായിരിക്കും. സി.കെ ശശീന്ദ്രന് എം.എല്‍.എ പരസ്ഥിതിദിന സന്ദേശം നല്‍കും. ഒ.ആര് കേളു എം.എല്‍.എ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, മൈസൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിമള ശ്യാംസുന്ദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സബ്കലക്ടര്‍ ശീറാം സാംബശിവ റാവു, പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡന്റ് തിരുപ്പതി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴിയില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗീസ് മുരിയന്‍കാവില്‍, എ.എന്‍ പ്രഭാകരന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, ഷിനു കത്തറയില്, പി.ഡി സജി, ഗ്രാമപഞ്ചായത്തംഗം ജീന ഷാജി, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."