ഫാസിസത്തെ ചെറുക്കാന്‍ സ്ത്രീശക്തി ഉണരണം: പി. കുല്‍സു ടീച്ചര്‍
പേരാമ്പ്ര: ഇന്ത്യാ രാജ്യത്തിന്റെ മതേതരത്വവും ബഹുസ്വരതയും തകര്‍ക്കുന്ന സംഘ്പരിവാര്‍ ഫാസിസത്തെ ചെറുക്കാന്‍ സ്ത്രീ ശക്തി ഉണരണമെന്ന് വനിതാ കമ്മിഷന്‍ മുന്‍ അംഗവും പയ്യോളി മുനിസിപ്പല്‍ ചെയര്‍പേര്‍സനുമായ കുല്‍സു ടീച്ചര്‍ പറഞ്ഞു.
വാളൂരില്‍ മുസ്‌ലിം ലീഗ് ത്രൈമാസ ക്യാംപിന്റെ ഭാഗമായി നൊച്ചാട് പഞ്ചായത്ത് വനിതാ ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍ സ്ത്രീകളുടെ സാന്നിധ്യം വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍ ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിലൂടെ രണ്ടാം സ്വാതന്ത്ര സമരത്തിന് സ്ത്രീ ശക്തി വാലിയ പങ്ക് വഹിക്കണമെന്നും എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും തീരുമാനിക്കുന്ന മോഡി ഭരണം അവസാനിക്കാതെ സ്ത്രീകള്‍ വിശ്രമിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് സി. നസീറ ടീച്ചര്‍ അധ്യക്ഷയായി.
മണ്ഡലം മുസ്‌ലിം ലീഗ് ട്രെഷറര്‍ അവള ഹമീദ് ആമുഖ പ്രഭാഷണം നടത്തി.
വിവിധ സെഷനുകളില്‍ വനിതാ ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷറഫുന്നിസ ടീച്ചര്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എന്‍.പി അബ്ദുസമദ് ഇസ്മായില്‍ വാഫി വയനാട് ക്ലാസ്സ് എടുത്തു.
പരിപാടിയില്‍ വനിതാ ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എന്‍.പി ഫൗസിയ ടീച്ചര്‍, കെ. മറിയം ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സൗഫി താഴെകണ്ടി, ടി.കെ ഇബ്രാഹിം, അബൂബക്കര്‍ മാ സ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."