കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയായി
വടകര: താലൂക്കിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി.
സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി. ജനപ്രതിനിധികളും റവന്യു, തദ്ദേശ സ്വയംഭരണം, ജലവിഭവം എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പൊട്ടിക്കിടക്കുന്ന കുടിവെള്ള വിതരണ പൈപ്പുകള്‍ ഉടന്‍ നന്നാക്കി കുടിവെള്ള വിതരണം സുഗമമാക്കാന്‍ നടപടിയായി.അഴിയൂര്‍ സുനാമി കോളനിയില്‍ കെ.എസ്.എച്ച്.ബി നിര്‍മിച്ച വാട്ടര്‍ ടാങ്കില്‍ കുടിവെള്ളമെത്തിക്കുന്നതിന് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കും. നഗരസഭയിലും പഞ്ചായത്തുകളിലും സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്‌കുകളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കുടിവെള്ളം ലഭ്യമാക്കും.
ഇതിനുള്ള ക്വട്ടേഷന്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ ജലവിതരണ കനാലുകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കും. താലൂക്കില്‍ ജലക്ഷാമം രൂക്ഷമായിട്ടും ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതായി കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു.
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം പലയിടത്തും പൈപ്പ് പൊട്ടിയും മറ്റും മുടങ്ങിക്കിടക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്്ഥരുടെയും യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
ഇ.കെ വിജയന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.കെ രാജന്‍, എ.ടി ശ്രീധരന്‍, പി.കെ സജിത, തഹസില്‍ദാര്‍ പി.കെ സതീഷ് കുമാര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എം വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."