'ജനരോഷത്തില്‍ സംഘ്പരിവാര്‍ ഭരണം അസ്തമിക്കും'
കണ്ണൂര്‍: രാജ്യത്ത് വിവിധ ജനവിഭാഗങ്ങള്‍ ഉയര്‍ത്തുന്ന സമരരോഷത്തില് സംഘ്പരിവാര്‍ ഭരണം എന്നെന്നേക്കുമായി അസ്തമിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. എസ്.ക്യു.ആര് ഇല്യാസ്. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടത്തിയ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിന്റെ നവ ലിബറല്‍ കോര്‍പറേറ്റ് അനുകൂല നയങ്ങളാല്‍ ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ വന്‍ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടത്തുന്നത്. പശുവിന്റെ പേരുപറഞ്ഞ് സംഘ്പരിവാര്‍ പരിശീലിപ്പിച്ച ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികളുടെ അനൈക്യമാണു ബി.ജെ.പിക്ക് പ്രതീക്ഷയുള്ള ഏകഘടകമെന്നും ഇല്യാസ് വ്യക്തമാക്കി.
സുരേന്ദ്രന് കരിപ്പുഴ, കെ.എ ഷഫീഖ്, റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിന്‍കര, ഇ.സി ആയിഷ, ശശി പന്തളം, സജീദ് ഖാലിദ്, ജബീന ഇര്‍ഷാദ്, ജോസഫ് ജോണ്‍, കൃഷ്ണന് കുനിയില്‍, സൈനുദീന്‍ കരിവെള്ളൂര്‍, ബെന്നി ഫെര്‍ണാണ്ടസ് സംസാരിച്ചു. നഗരത്തില്‍ റാലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."