തുടര്‍ച്ചയായ സ്ഥലംമാറ്റത്തില്‍ മനംനൊന്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജീവനൊടുക്കി
കൊല്ലം: അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റത്തില്‍ മനംനൊന്ത് തെന്‍മലയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജീവനൊടുക്കി. ഇടമണ്‍ ആയിരനെല്ലൂര്‍ പട്ടയകുപ്പില്‍ നിഷാനാ മന്‍സിലില്‍ നാസറുദ്ദീനാ(55)ണ് മരിച്ചത്. ഇന്നു രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറായിരുന്ന നസറുദ്ദീനെ മൂന്നുമാസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ പയ്യന്നൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു. അവിടെ ഏതാനും ദിവസം മാത്രം ജോലി നോക്കുന്നതിനിടെയാണ് വീണ്ടും പത്തനംതിട്ട ഡിപ്പോയിലേക്ക് മാറ്റിയത്.
പത്തനംതിട്ട ഡിപ്പോയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അന്യായമായ സ്ഥലംമാറ്റത്തില്‍ മനംനൊന്ത നാസറുദ്ദീന്‍ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. ബുധനാഴ്ച്ച രാത്രിയില്‍ പുനലൂര്‍ വരെ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ നാസറുദ്ദീനെ ആയിരനെല്ലൂര്‍ പാലത്തിനോട് ചേര്‍ന്ന താല്‍കാലിക ഷെഡില്‍ തുങ്ങി നില്‍ക്കുന്ന നിലയില്‍ കാണപ്പെടുകയായിരുന്നു. നാസറുദ്ദീന്റെ മൃതശരീരത്തില്‍ തെന്മല എസ്.ഐ പ്രവീണ്‍ നടത്തിയ പരിശോധനയില്‍ അത്മഹത്യകുറിപ്പ് കണ്ടെത്തി. ആത്മഹത്യക്കുറിപ്പില്‍ പുനലൂര്‍ ഡിപ്പോയിലെ എ.ടി.ഒ അജീഷ് കുമാറിനെതിരെ പരാമര്‍ശമുണ്ട്. അജീഷ്‌കുമാര്‍ തിരുവനന്തപുരത്ത് വലിയ പിടിപാടുള്ള ആളാ
ണെന്നും ഇദ്ദേഹത്തെ കാണുമ്പോള്‍ തൊഴുകൈയോടെ വണങ്ങുകയും ബഹുമാനിക്കുകയും വേണം. അല്ലാത്ത പക്ഷം തന്റെ അവസ്ഥ സഹപ്രവര്‍ത്തകരായ നിങ്ങള്‍ക്കും ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."