ഉന്നാവോ ബലാത്സംഗം: പ്രതിയായ എം.എല്‍.എയെ 'ബഹുമാന്യന്‍' എന്നു വിശേഷിപ്പിച്ച് യു.പി പൊലിസ് മേധാവി
ലഖ്നൗ: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ 'ബഹുമാന്യന്‍' എന്ന് അഭിസംബോധന ചെയ്ത് യു.പി പൊലിസ് മേധാവി. വാര്‍ത്താസമ്മേളനത്തിനിടെയാണ് ഡി.ജി.പിയുടെ വിവാദ പരാമര്‍ശം.
ബഹുമാനപ്പെട്ട എം.എല്‍.എയ്ക്കു നേരെ ചുമത്തപ്പെട്ട ബലാത്സംഗക്കേസ്... എന്നിങ്ങനെയാണ് ഡി.ജി.പി ഒ.പി സിങ് സംസാരിച്ചത്. ഇത് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ, എം.എല്‍.എയെ സംരക്ഷിക്കുന്ന ന്യായീകരിക്കുന്ന മറുപടിയാണ് ഡി.ജി.പിയില്‍ നിന്നുണ്ടായത്. ''അദ്ദേഹം എം.എല്‍.എ ആയതുകൊണ്ടാണ് ബഹുമാനം നല്‍കുന്നത്. അദ്ദേഹം ഒരു കുറ്റക്കാരനല്ല''- ഡി.ജി.പി ന്യായീകരിച്ചു. അദ്ദേഹത്തിനു മേല്‍ കുറ്റം ചാര്‍ത്തുക മാത്രമാണ് ചെയ്തതെന്നും കേസ് അന്വേഷണത്തിനായി സി.ബി.ഐയ്ക്കു കൈമാറിയെന്നും ഒ.പി സിങ് പറഞ്ഞു. കേസില്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന് സി.ബി.ഐ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗിക പീഡനത്തില്‍ നിന്ന് കുട്ടികളെ തടയുന്ന പോക്സോ ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതു പ്രകാരം പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാമെന്നിരിക്കേ, പൊലിസ് എം.എല്‍.എയെ ന്യായീകരിച്ചു നടക്കുകയാണ്. സി.ബി.ഐ തീരുമാനിക്കുമെന്നു പ്രഖ്യാപിച്ചതിലൂടെ, പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യില്ലെന്നും വ്യക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."