കത്‌വ, ഉന്നാവോ: കോണ്‍ഗ്രസ് അര്‍ധരാത്രി മാര്‍ച്ചില്‍ ഇന്ത്യഗേറ്റ് 'കത്തി'
ന്യൂഡല്‍ഹി: കത്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യഗേറ്റില്‍ കോണ്‍ഗ്രസിന്റെ അര്‍ധരാത്രി മാര്‍ച്ച്. നൂറുകണക്കിനാളുകള്‍ മെഴുകുതിരിയുമേന്തി സമാധാനപരമായാണ് അര്‍ധരാത്രി 12 മണിക്ക് മാര്‍ച്ച് തുടങ്ങിയത്. ഇത് ദേശീയ പ്രശ്‌നമാണ്, രാഷ്ട്രീയ പ്രശ്‌നമല്ല, എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ളവരും ഈ പ്രതിഷേധത്തില്‍ പങ്കെടുത്തത് നിങ്ങള്‍ക്കു കാണാം.
സര്‍ക്കാര്‍ ഈ സാഹചര്യം ഗൗരവമായി എടുക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും പേടിയാണ്. എവിടെ നോക്കിയാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ബലാത്സംഗമോ, കൊലപാതകമോ, പീഡനമോ നടക്കുന്നതായി കേള്‍ക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കണം. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സമാധാനത്തോടെ പുറത്തിറങ്ങാനുള്ള സാഹചര്യമൊരുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എ.ഐ.സി.സി ആസ്ഥാനത്തു നിന്നു തുടങ്ങിയ മാര്‍ച്ച് ഇന്ത്യാ ഗേറ്റിലെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി കൂടെ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയും റോബര്‍ട്ട് വാദ്രയും മാര്‍ച്ചിനെത്തിയിട്ടുണ്ട്. ഇവരുടെ മകളും കൂടെയുണ്ട്.
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ മാതാപിതാക്കളും മാര്‍ച്ചില്‍ അണിചേര്‍ന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് ഇത്രയും വലിയ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനായത്. രാത്രി ഒന്‍പതു മണിക്കു ശേഷമാണ് അര്‍ധരാത്രി മാര്‍ച്ച് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇന്ത്യാ ഗേറ്റിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫയ്ക്കും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചെന്നാരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് വന്‍ മാര്‍ച്ച് നടന്നത്.
Candle March start from Man Singh Road.#IndiaMarchForJustice pic.twitter.com/cqrVNXZA6d
— Abhay Pandey (@abhaypandey04) April 12, 2018
OMG !! Just look at the enthusiasm of protesters jumping the barracades to reach India Gate #IndiaMarchForJustice pic.twitter.com/0RvacRoZCg
— Dil Se Desh (@Dilsedesh) April 12, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."