HOME
DETAILS
MAL
ഹജ്ജിന് മെനഞ്ചൈറ്റിസ് കുത്തിവെപ്പ് നിര്‍ബന്ധം
backup
April 12 2018 | 20:04 PM
കൊണ്ടോട്ടി: കേരളത്തില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന മുഴുവന്‍ പേര്‍ക്കും മെനഞ്ചൈറ്റിസ് കുത്തിവെപ്പ് എടുക്കണമെന്ന് കേന്ദ്രഹജ്ജ് കമ്മറ്റിയുടെ നിര്‍ദേശം. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിലും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിപോകുന്നവരും കുത്തിവെപ്പ് യാത്രയുടെ 10 ദിവസം മുന്‍പ് എടുത്തിരിക്കണം.
ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സൗകര്യങ്ങളൊരുക്കണം.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഒരുതീര്ഥാടകനേയും മക്കയിലും മദിനയിലും പ്രവേശിപ്പിക്കില്ല.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്കും,സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയും കേരളത്തില്‍ നിന്ന് 21,500 പേരാണ് ഹജ്ജിന് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."