നഗര സൗന്ദര്യവല്‍ക്കരണം; വെള്ളക്കെട്ട് ഒഴിവാക്കാത്തതില്‍ വ്യാപക പ്രതിഷേധം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭാ പരിധിയില്‍ ദേശീയപാത വിഭാഗം നടത്തുന്ന റോഡിന് ഇരു സൈഡിലും ഇന്റര്‍ലോക്ക് വിരിച്ച് നഗര സൗന്ദര്യവല്‍ക്കരണം എന്ന പദ്ധതിയില്‍ വെള്ളക്കെട്ട് ഉള്ള ഭാഗം ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടൈല്‍സ് വിരിക്കുന്നത് തടസപ്പെടുത്തി.
നഗരത്തില്‍ വെള്ളക്കെട്ടുള്ള ഭാഗം മണ്ണിട്ട് നികത്തി കാല്‍നട യാത്രക്കാര്‍ക്കും മറ്റും ഉപയോഗിക്കത്തക്ക തരത്തില്‍ പണിപൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധം നടത്തിയത്.
കരുനാഗപ്പള്ളി സി.ഐ രാജേഷ് കുമാറിന്റെ സാന്നിധ്യത്തില്‍ സമരക്കാരും ദേശീയപാത അസി. എന്‍ജിനീയര്‍ ദീപയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മോഡല്‍ സ്‌കൂളിന് മുന്നില്‍ കുട്ടിയിട്ടിരിക്കുന്ന മണ്ണ് ഉപയോഗിച്ച് വെള്ളക്കെട്ടുകള്‍ ഓഴിവാക്കാവുന്ന അസി. എന്‍ജിനീയറുടെ ഉറപ്പില്‍ ഉപരോധം അവസാനിപ്പിച്ചു.
ഉപരോധസമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സി.ഒ കണ്ണന്‍, എസ് അനൂപ്, വരുണ്‍ ആലപ്പാട്, സിംലാന്‍, ഹരീകുട്ടന്‍, ശശിധരന്‍ പിള്ള, ബിലാല്‍, സത്താര്‍, ബിനോയ് കരിമ്പാലി, അജിത് കുമാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."