മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാക്കള്‍ തണ്ണീര്‍മുക്കം ബണ്ട് സന്ദര്‍ശിച്ചു
ചേര്‍ത്തല: അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികള്‍ തണ്ണീര്‍മുക്കം ബണ്ട് പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ബണ്ടിന്റെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്ന മുറക്ക് നീരൊഴുക്കിനു തടസ്സമാകുന്ന മണല്‍ചിറകള്‍ പൊളിച്ചുമാറ്റണമെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപെട്ടു.
മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്ന സാഹചര്യത്തില്‍ മത്സ്യ സമ്പത്ത് കുറയുന്നതിനൊപ്പം രോഗസാധ്യതകളും വര്‍ധിക്കുകയാണ്.മണല്‍ചിറ പൊളിച്ചു നീക്കണമെന്നതടക്കമുളള ആവശ്യം ഉയര്‍ത്തി സമരം ആരംഭിക്കുമെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ.കെ ബേബി,ജില്ലാ പ്രസിഡന്റ് ജയിംസ് ചിങ്കുതറ,ജില്ലാ പഞ്ചായത്തംഗം എ.ആര്.കണ്ണന്,കെ.എം.ലക്ഷ്മണന്,എ.എസ് വിശ്വനാഥന്,എ.എം.ബാലാനന്ദന് എന്നിവര്‍ പറഞ്ഞു.
മൂന്നു വര്‍ഷം കൂടുമ്പോള്‍ ഷട്ടറുകള്‍ ഒരു വര്‍ഷത്തേക്ക് പൂര്‍ണമായി തുറന്നിടുക,കുട്ടനാട്ടില്‍ കൃഷി സമയം ഏകീകരിച്ച് കൃഷിയിറക്കുക,സമയ ബന്ധിതമായ ഷട്ടറുകള്‍ തുറക്കുക,മലീനീകരണം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."