HOME
DETAILS

പട്ടികജാതി വകുപ്പിന്റെ നഴ്‌സറി സ്‌കൂളുകള്‍ നവീകരിക്കും

  
backup
April 13 2018 | 05:04 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8

 

തൃശൂര്‍: ഈ വര്‍ഷം പട്ടികജാതി വകുപ്പിന് കീഴിലുളള 85 നേഴ്‌സറി സ്‌കൂളുകളും നവീകരിക്കുമെന്ന് പട്ടികജാതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. വേണു അറിയിച്ചു. ഈ വര്‍ഷത്തെ സുപ്രധാന പരിപാടികളിലൊന്നാണ് നഴ്‌സറി സ്‌കൂളുകളുടെ നവീകരണമെന്നും ഈ കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ പട്ടികജാതി വകുപ്പ് നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെക്കുറിച്ച് തൃശൂരില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പട്ടികജാതി ഓഫിസര്‍മാര്‍, ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍തല പട്ടികജാതി വികസന ഓഫിസര്‍മാര്‍, വിവിധ പദ്ധതി നിര്‍വഹണ ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പ്, എഫ്.ഐ.ടി, നിര്‍മിതി കേന്ദ്രം തുടങ്ങിയ വിവിധ പദ്ധതി നിര്‍വഹണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍, അവര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി, സ്വയം പര്യാപ്തഗ്രാമം, അംബേദ്കള്‍ ഗ്രാമം പദ്ധതികളുടെ പുരോഗതി, ഭവന നിര്‍മാണ ധനസഹായ പദ്ധതികള്‍, ദുര്‍ബല വിഭാഗക്കാരുടെ പുനരധിവാസ പദ്ധതികള്‍, കോര്‍പ്പസ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗം അവലോകനം ചെയ്തു.
കുടിവെളള പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ കുടിവെളള സ്രോതസ് കണ്ടെത്തിയതിന് ശേഷം മാത്രമേ ഓവര്‍ ഹെഡ് ടാങ്ക് നിര്‍മാണം, പൈപ്പിടല്‍ തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാവൂവെന്ന് യോഗം നിര്‍വഹണ ഏജന്‍സികളും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. അങ്ങിനെയില്ലാതെ ആരംഭിച്ച നിരവധി കുടിവെളളത്തില്‍ പ്രവര്‍ത്തികള്‍ പാതിവഴിയില്‍ നിലച്ച പശ്ചാത്തലത്തിലാണ് പരാമര്‍ശം.
പ്രവൃത്തിയും പ്രവൃത്തിക്കായി ചെലവിട്ട തുകയുടെ ബില്ലും തമ്മില്‍ അവ്യക്തകള്‍ നിലനില്‍ക്കുന്ന പദ്ധതികളില്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പട്ടികജാതി ഓഫിസര്‍മാര്‍ക്കും, നിര്‍വഹണ ഏജന്‍സി പ്രതിനിധികള്‍ക്കും യോഗം നിര്‍ദേശം നല്‍കി. പട്ടികജാതി വകുപ്പ് ഡയറക്ടര്‍ അസ്ഗര്‍ അലി പാഷ, വകുപ്പ് മന്ത്രി എ.കെ ബാലന്റെ പി.എസ് പി പത്മരാജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago
No Image

യുക്തിവാദ നേതാവ് ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലിസ്; പിന്നാലെ പോസ്റ്റുകള്‍ നീക്കാമെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  2 months ago