ഉറക്കെപ്പറയൂ..., രാജ്യം കാത്തിരിക്കുകയാണ്; മൗനം തുടരുന്ന മോദിയോട് രണ്ടു ചോദ്യങ്ങളുമായി രാഹുല്‍
ന്യൂഡല്‍ഹി: കത്‌വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രണ്ടു ചോദ്യങ്ങള്‍ക്കുത്തരം തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
1. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ രാജ്യത്തു വളര്‍ന്നു വരുന്ന അതിക്രമങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
2. പീഡകരേയും കൊലപാതകികളേയും സംരക്ഷിക്കുന്നതിന്റെ പൊരുള്‍ എന്താണ് ?
എന്നീ രണ്ടു ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. മറുപടിക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുല്‍ കുറിച്ചു.
Mr Prime Minister, your silence is unacceptable.
— Rahul Gandhi (@RahulGandhi) April 13, 2018
1. What do YOU think about the growing violence against women & children?
2. Why are accused rapists and murderers protected by the state?
India is waiting.#SpeakUp
രാജ്യത്ത് വലിയ പ്രതിഷേധത്തിലേക്കു വഴിവച്ച സംഭവങ്ങളില്‍ പ്രതികരണം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ തയ്യാറായിട്ടില്ല.
ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഇത് ഉപവസിക്കാനുള്ള സമയമല്ലെന്നും സ്വന്തം സംസ്ഥാനങ്ങളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുമ്പോള്‍ സംസാരിക്കേണ്ട സമയമാണിതെന്നും കപില്‍ സിബല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."