ശുദ്ധവായുവിനും ശുദ്ധജലത്തിനും നെട്ടോട്ടം: ഇന്ന് ലോക പരിസ്ഥിതി ദിനം
ആനക്കര: ലോകം മുഴുവന്‍ ശുദ്ധവായുവിനും ശുദ്ധജലത്തിനും നെട്ടോട്ടമോടുന്നതിന്റെ കാഴ്ചകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരിക്കല്‍ കൂടി ലോക പരിസ്ഥിതി ദിനം വന്നെത്തുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളും നേരിടുന്ന പ്രതിസന്ധി പ്രകൃതി ചൂഷണവും, മാലിന്യവത്കരമവുമാണ്. മനുഷ്യന്‍ ദുരകൊണ്ട് തീര്‍ത്തെടുക്കുന്ന ദുരിതങ്ങളുടെ ലോകത്തേക്കാണ് പിഞ്ചു തലമുറ കടന്നുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സ്ഥിതിയും മറിച്ചല്ല. ലോകത്തിലെ മുഴുവന്‍ മനുഷ്യ മനസ്സുകളിലും ദൈവത്തിന്റെ ത്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെട്ടത് ഇവിടെ പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ കുന്നുകളുടെയും, മലകളുടെയും, പുഴകളുടെയും, വയലുകളുടെയുമൊക്കെ പേരിലാണ്. എന്നാല്‍ ഓരോ ദിവസവും നമ്മള്‍ തന്നെ ഈ അനുഗ്രഹങ്ങളെ നിഗ്രഹിക്കുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ ഏറെകാലമായി തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുന്നുകള്‍ നാമാവശേഷമാക്കുകയും, വയലുകള്‍ നികത്തപ്പെടുകയും, പുഴകളുടെ പേരുമാത്രമായി അവശേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. താല്‍ക്കാലിക ലാഭത്തിനു വേണ്ടി കുന്നിനെയും, പുഴയെയും വില്‍ക്കുന്ന മനുഷ്യര്‍ പ്രകൃതിയുടെ താളം തെറ്റിക്കുന്നതുകൊണ്ടാണ് കാലാവസ്ഥ പോലും നമ്മളെ കൈവിട്ടതെന്ന് പ്രമുഖ ശാസ്ത്രഞ്ജന്‍മാര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഇടവപ്പാതിയായിട്ടുപോലും ഒട്ടു മിക്ക ജില്ലകളിലും മഴ എത്തിയിട്ടില്ല.
കേരളത്തില്‍ തന്നെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രകൃതിരമണീയമായ കുന്നുകള്‍ ഉള്ളത്. ഇവയിലേറെയും ഇന്ന് മണ്ണെടുത്തും, ചെങ്കല്‍വെട്ടിയും നശിപ്പിച്ചുകഴിഞ്ഞു. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലാണ് ചരിത്രപ്രസിദ്ധമായ കുന്നുകള്‍ ഉള്ളത്. ഇവയെല്ലാം ഇന്ന് ഓര്‍മ്മ മാത്രമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."