HOME
DETAILS
MAL
ടെലഗ്രാമിന് റഷ്യയില്‍ വിലക്ക്
backup
April 14 2018 | 01:04 AM
മോസ്കോ: സാമൂഹിക സമ്പര്‍ക്ക മാധ്യമമായ ടെലഗ്രാമിന് റഷ്യയില്‍ വിലക്ക്. മെസേജ് ആപ്പായ ടെലഗ്രാം രാജ്യത്ത് നിരോധിക്കണമെന്ന് റഷ്യന്‍ മാധ്യമ നിയന്ത്രണ വകുപ്പ് രാജ്യത്തെ സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.
മെസേജുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാക്കുന്ന രഹസ്യകോഡുകള്‍ മന്ത്രാലയത്തിനു കൈമാറാന്‍ ആപ്പ് വൃത്തങ്ങള്‍ തയാറാകാത്തതിനാലാണു നടപടി. രാജ്യത്ത് ടെലഗ്രാം വഴിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഈ രഹസ്യ കോഡുകള്‍ തങ്ങള്‍ക്ക് ആവശ്യമാണെന്നായിരുന്നു മന്ത്രാലയത്തിന്റെ നിലപാട്. ഏപ്രില്‍ നാലിനു മുന്‍പ് ഇത് സമര്‍പ്പിക്കണമെന്നും കമ്പനിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."