രാഷ്ട്രം ഭരണകൂട ഭീകരതയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: രാഷ്ട്രം ഭരണകൂട ഭീകരതയ്ക്ക് വിധേയമായികൊണ്ടിരിക്കുകയാണെന്ന്് സംശയിക്കുന്ന സംഭവങ്ങളാണ് ജമ്മു കാശ്മീരിലെ കത്‌വയിലും യു.പിയിലെ ഉന്നായിലും ഉണ്ടായതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലചെയ്യപ്പെട്ട ഇരയോടൊപ്പം നില്‍ക്കുന്നതിന് പകരം വിരുദ്ധ വികാരം ആളിക്കത്തിച്ച് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ജമ്മു കാശ്മീര്‍, യു.പി സര്‍ക്കാരുകള്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തേയും നിമയവാഴ്ചയേയും തകര്‍ക്കുകയാണ്.
നിര്‍ഭയ കേസില്‍ ഇരയ്ക്കനുകൂലമായി നിലയുറപ്പിച്ച ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ഇരകള്‍ക്കും ദളിതര്‍ക്കും കെണിയൊരുക്കുന്നവര്‍ക്ക് സംരക്ഷണ വലയം തീര്‍ക്കുന്നത് വിചിത്രമാണ്. പെണ്‍കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ പരസ്യമായി അനുകൂലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംഘടനകളെ നിരോധിക്കുവാന്‍ നിയമ നിര്‍മാണം അനിവാര്യമായിരിക്കുന്നു.
നിര്‍ഭയ കേസിനേക്കാള്‍ എത്രയോ ക്രൂരമായ സംഭവങ്ങളാണ് കത്‌വയിലും ഉന്നാവിലും ഉണ്ടായത്. ജമ്മു കാശ്മീരിലും ഉത്തര്‍പ്രദേശിലും നിയമവാഴ്ച ഉറപ്പാക്കുവാന്‍ തയ്യാറുണ്ടോ എന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണം. ട്വീറ്റിലൂടെയും ഇതര സാമൂഹ്യ മാധ്യമങ്ങളിലൂടെയും നിസാര പ്രശ്‌നങ്ങളില്‍പോലും നിരന്തരം പ്രതികരിക്കുന്ന പ്രധാനമന്ത്രി ജമ്മുകാശ്മീരിലും യു.പിയിലുമുണ്ടായ സംഭവങ്ങളില്‍ മൗനം പാലിക്കുന്നത് ആശങ്കാജനകമാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."