ദലിതര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍: ഉത്തരംപറയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തയാറാകണം: മന്ത്രി എം.എം മണി
ചവറ: രാജ്യത്തെ ദലിതര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരം പറയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തയ്യാറാകണമെന്ന് മന്ത്രി എം.എം മണി.
ചവറ തെക്കുംഭാഗം കേളി കൃഷ്ണന്‍കുട്ടി പിള്ളയുടെ ഒമ്പതാമത് ചരമവാര്‍ഷിക അനുസ്മരണവും ഗ്രന്ഥശാല വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തെരുവു നായകള്‍ക്ക് രക്ഷയൊരുക്കുന്ന മോദി സര്‍ക്കാര്‍ മനുഷ്യന്റെ സംരക്ഷണത്തിന് വില കൊടുക്കുന്നില്ല. രാജ്യത്തെ വര്‍ഗീയ ലഹളയുടെ കേന്ദ്രമാക്കി കേന്ദ്ര സര്‍ക്കാര്‍ മാറ്റി.
ഉത്തരേന്ത്യയില്‍ ദലിതര്‍ ദിനം തോറും മര്‍ദ്ദനത്തിനിരയായി മരണപ്പെടുകയാണ്. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അവസരം കൊടുക്കാതെ ജനാധിപത്യത്തിന്റെ അവഹേളിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ജോലി സ്ഥിരതയില്ലാതാക്കി തൊഴിലാളികള്‍ക്കെതിരായി പുതിയ നയം നടപ്പിലാക്കുകയാണ് മോദിയുടെ സര്‍ക്കാര്‍.
കര്‍ഷകര്‍ക്കായി യാതൊന്നും നടപ്പിലാക്കാത്തത്തിനെത്തുടര്‍ന്ന് ലക്ഷകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്.
ഇതിനാലാണ് മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പുതിയ സമരത്തെസര്‍ക്കാരിന് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. കേളി കലാക്ഷേത്രം പ്രസിഡന്റ് ടി.എന്‍ നീലാംബരന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി. മനോഹരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ ക്യഷ്ണന്‍കുട്ടി പിള്ള സാംസ്‌കാരിക അവാര്‍ഡിന് അര്‍ഹനായ സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യ അക്കാദമി അംഗവുമായ ഡോ. സി ഉണ്ണികൃഷ്ണനും മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുമുള്ള അവാര്‍ഡ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ളയ്ക്കും മന്ത്രി സമ്മാനിച്ചു.
ഭക്ഷ്യധാന്യ വിതരണോദ്ഘാടനം സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമും കേളി ഗ്രന്ഥശാലയുടെ ആദരവ് ഏരിയ സെക്രട്ടറി ടി മനോഹരനും നിര്‍വഹിച്ചു.
വി.എം രാജമോഹന്‍, ആര്‍ സന്തോഷ്, എന്‍. വിജയന്‍പിള്ള എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പ്രദീപകുമാരന്‍ പിള്ള, കാഥികന്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി വിജയകുമാര്‍, ആനന്ദവല്ലി പിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."