ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസ്; മാതാവിന് ജീവപര്യന്തം തടവും പിഴയും
തൊടുപുഴ: കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവും പിഴയും. വാഗമണ്‍ നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെയാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവിനും ശിക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്.
2013 ഒക്‌ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. കുളിമുറിയില്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ച ഉടന്‍തന്നെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. സ്‌നേഹത്തിലായിരുന്ന വിജിഷയുടേയും പ്രവീണിന്റെയും വിവാഹത്തിന് വിജിഷയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതിനാല്‍ വിവാഹം കഴിക്കാതെ തന്നെ പ്രവീണിന്റെ വീട്ടില്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരെപ്പോലെ ഒരുവര്‍ഷത്തോളം ജീവിച്ചു വരികയായിരുന്നു.
തുടര്‍ന്ന് 2013 ഒക്‌ടോബര്‍ 17ന് ആലപ്പുഴ കളര്‍കോട് നിര്‍ധനരായ യുവതീ യുവാക്കള്‍ക്കായി നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടേയും വിവാഹം. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ചാണ് വിജിഷ കതിര്‍മണ്ഡപത്തില്‍ എത്തിയത്. വിവാഹിതരായ ദമ്പതികള്‍ക്ക് 25,000 രൂപയും അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപ വില വരുന്ന വസ്ത്രങ്ങളും സംഘാടകര്‍ നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് വൈകീട്ട് ആറുമണിയോടെ വീട്ടിലെത്തിയ ഉടന്‍തന്നെ വിജിഷ കുളിമുറിയില്‍ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ഈ സമയം പ്രവീണിന്റെ അമ്മയും കുഞ്ഞമ്മയും മാത്രമേ വീട്ടില്‍ ഉïായിരുന്നുള്ളു. കുളിമുറിയില്‍ കയറിയ വിജിഷ കത്തി ആവശ്യപ്പെടുകയും അമ്മ ഇതെടുത്തു നല്‍കുകയും ചെയ്തു.
തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജിഷ കുളിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചതിനാല്‍ വിജിഷ പ്രസവിച്ച കാര്യവും കുഞ്ഞുങ്ങളുടെ കഴുത്തറുത്തതും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനക്കിടെ വിജിഷ പ്രസവിച്ചിട്ടുïെന്നും കുട്ടിയെ കൊïുവന്നാല്‍ മാത്രമേ ചികിത്സിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞതോടെ പ്രവീണ്‍ വീട്ടിലുïായിരുന്ന പിതാവിനെ വിവരം അറിയിച്ചു.
ഇദ്ദേഹം നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നശേഷം തുണിയില്‍ പൊതിഞ്ഞുവച്ചതായി കïെത്തിയത്. രïുകുട്ടികളേയും മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. വിജിഷയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ പൊലിസ് അറസ്റ്റ് ചെയ്യകുയായിരുന്നു. താന്‍ ഗര്‍ഭിണിയായിട്ടില്ലെന്നും പ്രസവിച്ചിട്ടില്ലെന്നും കുട്ടികളെ കൊന്നിട്ടില്ലെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്. പൊലിസ് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ സഹായത്തോടെ തെളിവ് കെട്ടിച്ചമച്ചതാണെന്നാണ് വിജിഷ വാദിച്ചത്.
എന്നാല്‍ വിജിഷ ഗര്‍ഭിണിയാണെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേടോര്‍ത്ത് മറ്റാരോടും ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും വണ്ണം കൂടുതലായതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പ്രവീണ്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. പ്രവീണിന്റെയും ചികിത്സിച്ച ഡോക്ടറുടേയും മൊഴികളും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളും മറ്റ് സാഹചര്യ തെളിവുകളുമാണ് വിജിഷ കുറ്റക്കാരിയാണെന്ന് കïെത്തുന്നതിന് സഹായിച്ചത്.
പീടുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.വി മനോജ്കുമാറാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേïി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.സുനില്‍ദത്ത് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."