കരിപ്പൂര്‍ അഗ്നിശമനസേനക്ക് പുതിയ സ്ഥലം കണ്ടെത്തുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള അഗ്നിശമന സേനവിഭാഗത്തിന് സ്ഥലം കണ്ടെത്തിയതായി ടി.വി ഇബ്രാഹീം എം.എല്‍.എ പറഞ്ഞു. കരിപ്പൂരിന്റെ മുപ്പതാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരില്‍ പുതിയ ടെര്‍മിനല്‍ വന്നതോടെ അഗ്നിശമന സേനാ വിഭാഗത്തിന് സ്ഥലപരിമിതിയുണ്ട്. ഇതുസംബന്ധിച്ച് അഗ്നിശമന സേന എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു.
വിമാനത്താവളത്തിന് വിളിപ്പാടകലെയുളള സ്വകാര്യവ്യക്തികളുടെ പത്ത് ഏക്കര്‍ സ്ഥലം പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ഭൂഉടമകള്‍ സൗജന്യമായി സ്ഥലം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പുറമെ സമീപത്തെ വലിയ തീപിടിത്തമടക്കം അണക്കുന്നതില്‍ വിമാനത്താവള അഗ്നിശമന സേനവിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുത്താറുണ്ട്.
അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് കുടിവെള്ളമെത്തിക്കുന്നതിന് പരിഹാരം കാണുമെന്ന് നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി അറിയിച്ചു.നിലവില്‍ നഗരസഭയുടെ സ്ഥലവാസികള്‍ക്ക് വെള്ളമെത്തിക്കുന്നതിന് നടപടികളെടുക്കുന്നുണ്ട്. ആര്‍ക്കും വെള്ളം നല്‍കില്ലെന്നുള്ള നിലപാട് നഗരസഭക്കില്ലെന്നും വിമാനത്താവളം കൂടി ഉള്‍പ്പെട്ട ജനതയാണ് കൊണ്ടോട്ടിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."