പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്: മഞ്ചേരി-മലപ്പുറം റൂട്ടിലെ ഗതാഗത പ്രതിസന്ധി തീരുന്നു
മഞ്ചേരി: നാടുകാണി-പരപ്പനങ്ങാടി പാതയിലെ റോഡ് പ്രവൃത്തികളുടെ ഭാഗമായി ഏറെ നാളായി തുടരുന്ന മഞ്ചേരി-മലപ്പുറം റൂട്ടിലെ ഗതാഗത പ്രതിസന്ധിക്ക് അറുതിയാകുന്നു. റോഡ് പ്രവൃത്തി ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണ്.
ടാറിങ് ഏറെക്കുറെ പൂര്‍ത്തീകരിച്ചു. റോഡിന്റെ ഇരുവശങ്ങളുടെയും അറ്റകുറ്റപ്പണികളാണ് ഇനി നടക്കാനുള്ളത്. സിഗ്നല്‍ ബോര്‍ഡുകള്‍, റിഫ്‌ളക്ടറുകള്‍, ട്രാഫിക് ലൈനുകള്‍ എന്നിവ ഉടന്‍ സജ്ജമാക്കും. റോഡ് പ്രവൃത്തികളുടെ ഭാഗമായുണ്ടായ പൊടിശല്യവും മറ്റും കാരണമായി വലിയ തോതിലുള്ള ആക്ഷേപങ്ങളാണ് ഉയര്‍ന്നിരുന്നത്.
ജില്ലയുടെ കിഴക്കു പടിഞ്ഞാറ് അതിര്‍ത്തികളെ ബന്ധിപ്പിക്കുന്ന പരപ്പനങ്ങാടി-നാടുകാണി പാത വീതികൂട്ടുന്നതിന്റെ ഭാഗമായാണ് ഈ റൂട്ടില്‍ പ്രവൃത്തികള്‍ നടന്നത്.
വഴിക്കടവ്, എടക്കര, നിലമ്പൂര്‍, മഞ്ചേരി, മലപ്പുറം ചെമ്മാട്, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ രണ്ടു മണിക്കൂറിനുള്ളില്‍ പരപ്പനങ്ങാടിയില്‍നിന്നു വഴിക്കടവ് നാടുകാണിയിലേക്കു യാത്രചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."