കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന് ഇന്നു തറക്കല്ലിടും
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ ശിലാസ്ഥാപനം ഇന്നു നടക്കും. ഇക്ബാല്‍ ഹൈസ്‌കൂള്‍ ഗെയ്റ്റ് , മീനാപ്പീസ് ഗെയ്റ്റ് , കുശാല്‍ നഗര്‍ ഗെയ്റ്റ് എന്നിങ്ങനെ മൂന്നു ഗെയ്റ്റുകളാണ് തീരദേശ വാസികള്‍ക്ക് നഗരത്തിലേക്ക് എത്തുന്നതിനു തടസമായി നില്‍ക്കുന്നവ.
കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളില്‍ നിന്നു 52 മീറ്റര്‍ വടക്ക് മാറി തുടങ്ങി ആവിക്കര ജങ്ഷനില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഏതാണ്ട് 12 കോടി രൂപ യോളം ചെലവില്‍ പാലം നിര്‍മിക്കുന്നത്. മുമ്പു തന്നെ റെയില്‍വേ മേല്‍പാലത്തിന് കേന്ദ്ര ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരേ കെട്ടിട ഉടമകളും വ്യക്തികളും കോടതിയെ സമീപിച്ചതോടെ നടപടികള്‍ മന്ദഗതിയിലാകുകയായിരുന്നു. തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിനും പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങള്‍ക്കും പൊന്നും വില നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറായതോടെയാണ് പ്രശ്‌നപരിഹാരമായത് .
എറണാകുളം ആസ്ഥാനമായുള്ള ജിയോ ഫൗണ്ടേഷന്‍ എന്ന കമ്പനിക്കാണ് നിര്‍മാണ ചുമതല. ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ കരാര്‍ കൊടുത്തത് രണ്ടര ലക്ഷം രൂപയ്ക്കാണ്. സ്ഥലം ഏറ്റെടുത്ത വക 23 കോടി രൂപ കേരള സര്‍ക്കാര്‍ വഹിച്ചു. പാലത്തിനു ചെലവഴിക്കുന്ന തുകയായ 11 .99 കോടി രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് വഹിക്കുന്നത്.
എച്ച്. ശിവദത്ത് ( ചെയര്‍മാന്‍), എ. ഹമീദ് ഹാജി ( ജനറല്‍ കണ്‍വീനര്‍), സുറൂര്‍ മൊയ് സുറൂര്‍ മൊയ്തു ഹാജി (കണ്‍വീനര്‍ ), പുത്തുര്‍ മുഹമ്മദ് ഹാജി (ഖജാന്‍ജി )എന്നിവരുടെ നേതൃത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയും 2012മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."