വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല; വേനലില്‍ വെന്തുരുകി കുരുന്നുകള്‍
മുക്കം: നല്ല കെട്ടിടവും മറ്റ് സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും നാല് വര്‍ഷമായി വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ കനത്ത വേനല്‍ ചൂടില്‍ വെന്തുരുകുകയാണ് മുക്കം നഗരസഭയിലെ തടപ്പറമ്പ് അങ്കണവാടിയിലെ 15 ഓളം കുരുന്നുകളും ജീവനക്കാരും. വയറിങ് പ്രവൃത്തി പൂര്‍ത്തിയാക്കി ഫാനും ലൈറ്റുമെല്ലാം സ്ഥാപിച്ചിട്ടും അധികൃതരുടെ അനാസ്ഥയാണ് കുരുന്നുകളുടെ ഈ അവസ്ഥക്ക് കാരണം.
വേനലിന് കാഠിന്യമേറിയതോടെ വിയര്‍ത്തൊലിക്കുന്ന ഈ കുരുന്നുകളെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ ജീവനക്കാരും കുഴങ്ങുന്നു. നട്ടുച്ച നേരമെത്തുമ്പോള്‍ നമ്മുടെ ഫാനെന്താ ടീച്ചറേ കറങ്ങാത്തതെന്ന പിഞ്ചു ബാല്യങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടുകയാണ് അധ്യാപികയ്ക്ക്.
മാതാപിതാക്കള്‍ ജോലിക്കുപോകുന്നവരുടെ കുട്ടികളാണ് അധികമെന്നതിനാല്‍ അവര്‍ തിരിച്ചെത്തുന്നത് വരെ ഈ അധ്യാപിക ഇവരെ പേപ്പര്‍ വീശിയും മറ്റും പരിപാലിക്കുകയാണ്. വൈദ്യുതി കണക്ഷന്‍ കിട്ടാനായി ഒട്ടനവധി തവണ നഗരസഭക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നഗരസഭാധികൃതര്‍ കണ്ട ഭാവം നടിച്ചിട്ടില്ല.
വിവിധ കാരണങ്ങള്‍ പറഞ്ഞ് പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഈ അങ്കണവാടിയിലെ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് നീട്ടിക്കൊണ്ട് പോവുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വേനല്‍ചൂട് കൂടി വരുന്ന സമയത്ത് വരും ദിവസങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."