ഗസ്സ-ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം; നാലു മരണം
ഗസ്സ: ഇടവേളയ്ക്കു ശേഷം ഇസ്‌റാഈല്‍-ഫലസ്തീന്‍ അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റഫ അതിര്‍ത്തിയുടെ കിഴക്കു ഭാഗത്താണ് സംഭവം.
വെള്ളിയാഴ്ച അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തിയ പ്രക്ഷോഭത്തിനു നേരെ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 233 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതോടെ രണ്ട് ആഴ്ചയായി അതിര്‍ത്തിയില്‍ നടക്കുന്ന ഫലസ്തീന്‍ പ്രക്ഷോഭത്തിനു നേരെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി.
പതിനായിരക്കണക്കിനു സമരക്കാരാണു കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ അഞ്ചുകേന്ദ്രങ്ങളിലായി തടിച്ചുകൂടിയത്. സംഘം വാഹനങ്ങളുടെ ടയറുകളും ഇസ്‌റാഈല്‍ പതാകകളും കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു.
ഇതില്‍ പ്രകോപിതരായാണ് ഇസ്‌റാഈല്‍ സൈന്യം സമരക്കാര്‍ക്കെതിരേ വെടിവയ്പ്പു നടത്തിയത്.
വെള്ളിയാഴ്ച നടന്ന വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ 233 പേരടക്കം വിവിധ സംഭവങ്ങളിലായി കഴിഞ്ഞ ദിവസം മാത്രം 969 പേര്‍ക്ക് പരുക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 20 പേര്‍ സ്ത്രീകളും 67 പേര്‍ 18 വയസിനു താഴെ പ്രായമുള്ള കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."