കെ.സി.എ ക്രിക്കറ്റ് അക്കാദമി അഡ്മിഷന്‍ ആരംഭിച്ചു
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ കാഷ് കേരള പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സോണുകളില്‍ നിന്ന് ക്രിക്കറ്റ് അക്കാദമികളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. പൂര്‍ണമായും താമസിച്ച് പഠിക്കാന്‍ കഴിയുന്ന ക്യാംപസിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ജൂനിയര്‍, സീനിയര്‍ തലത്തിലാണ് സെലക്ഷന്‍. 2009ലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമികള്‍ ആരംഭിച്ചത്.
നിലവില്‍ എട്ട് അക്കാദമികളാണ് ഉള്ളത്. ആണ്‍കുട്ടികള്‍ക്കായി ആലപ്പുഴ, കോട്ടയം, ഇടുക്കി, തലശ്ശേരി എന്നിവിടങ്ങളിലും പെണ്‍കുട്ടികള്‍ക്കായി കോട്ടയം, ഇടുക്കി, വയനാട് എന്നിവിടങ്ങളിലുമാണ് അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നത്. ആലുവയില്‍ വനിതകള്‍ക്കായി സീനിയര്‍ കോളജ് അക്കാദമിയും പ്രവര്‍ത്തിക്കുന്നുണ്ട. ട്രെയിനികള്‍ക്ക് കായിക മികവിനൊപ്പം തൊഴില്‍ സാധ്യതയും നേടിക്കൊടുക്കുന്നതിനുള്ള പരിശീലനമാണ് അക്കാദമി നല്‍കുന്നത്. പൂര്‍ണമായും റസിഡന്‍ഷ്യല്‍ ആയ ക്യാംപസില്‍ ഭക്ഷണം, വസ്ത്രം, ക്രിക്കറ്റ് കിറ്റ്, മികച്ച ട്രെയിനിങ് കൂടാതെ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രത്യേക കോച്ചിങും നല്‍കും.
നിലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള അഡ്മിഷന്‍ ആരംഭിച്ചു . സീനിയര്‍ കാറ്റഗറിയില്‍ 19 വയസിന് താഴെയുള്ളവര്‍ക്ക് 11ാം ക്ലാസില്‍ അഡ്മിഷന്‍ നേടാം. ജൂനിയര്‍ വിഭാഗത്തില്‍ 16 വയസ് പ്രായവും ഒന്‍പതാം തരത്തിലോ അതിന് താഴയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ആദ്യ സെലക്ഷനുകള്‍ വിവിധ ജില്ലകളില്‍ നടക്കും. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ മാസം അവസാന ആഴ്ച്ചയില്‍ ഫൈനല്‍ സെലക്ഷന്‍ നടത്തും. തിയതി, സ്ഥലം, സമയം എന്നിവ മാധ്യമങ്ങിലൂടെ അറിയിക്കും. താത്പര്യമുള്ളവര്‍ക്ക് ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുമായും ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."