HOME
DETAILS
MAL
കത്വ സംഭവം രാജ്യത്തിന് നാണക്കേട്; എസ്.വൈ.എസ്
backup
April 15 2018 | 03:04 AM
കല്‍പ്പറ്റ: കത്വ സംഭവം രാജ്യത്തിന് നാണക്കേടാണെന്ന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി. നിയമപാലകനടക്കം പ്രതിയായത് മാനവിക മൂല്യങ്ങളോടുള്ള വലിയ വെല്ലുവിളിയാണെന്നും ഈ വിഷയത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. ഇ.പി മുഹമ്മദലി ഹാജി, മുജീബ് ഫൈസി കമ്പളക്കാട്, എടപ്പാറ കുഞ്ഞമ്മദ്, അബ്ദുറഹ്മാന് ഹാജി തലപ്പുഴ, കുഞ്ഞമ്മദ് കൈതക്കല്‍, സി അബ്ദുള്‍ ഖാദര്‍ മടക്കിമല, കെ.സി.കെ തങ്ങള്‍, ഹാരിസ് ബനാന, എ.കെ മുഹമ്മദ് ദാരിമി, ടി.കെ അബൂബക്കര്‍ മൗലവി സംസാരിച്ചു. കെ മുഹമ്മദ്കുട്ടി ഹസനി സ്വാഗതവും കെ.എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."