HOME
DETAILS

വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ്; ഒരാള്‍കൂടി റിമാന്‍ഡില്‍

  
backup
April 15 2018 | 04:04 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%b0%e0%b5%87%e0%b4%96-%e0%b4%9a%e0%b4%ae%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d

 

മാനന്തവാടി: വ്യാജ ഭൂനികുതി രസീതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും തയാറാക്കി സ്വകാര്യ വ്യക്തിക്ക് മിച്ചഭൂമി കൈമാറാന്‍ ശ്രമിച്ച സംഭവത്തിലെ ഇടനിലക്കാരനും ഭൂമികൈവശം വെച്ചിരുന്നയാളുമായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പയ്യമ്പള്ളി പുതിയിടം നികുഞ്ജം പ്രകാശനാ(45)ണ് റിമാന്റിലായത്. മാനന്തവാടി എസ്.ഐ പി.കെ മണിയും സംഘവുമാണ് ഇയാളെ വെള്ളിയാഴ്ച രാത്രിയോടെ പിടികൂടിയത്.
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ വെള്ളമുണ്ട ബാണാസുര സാഗര്‍ ഇറിഗേഷന്‍ പ്രൊജക്ട് സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് അജയ് സിറിലി(55)നെ പിടികൂടിയിരുന്നു. മാനന്തവാടി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് സന്തോഷ് ശിവനാരായണനും കേസിലെ പ്രതിയാണ്. പയ്യമ്പള്ളി വില്ലേജില്‍ പുതിയിടത്ത് രണ്ട് ഹെക്ടറോളം സ്ഥലത്തിന്റെ നികുതി സ്വീകരിച്ചതായാണ് ഇയാള്‍ വ്യാജരേഖ ഉണ്ടാക്കിയത്. മിച്ചഭൂമി കേസില്‍ ഹൈക്കോടതിയില്‍ സ്‌റ്റേ നിലനില്‍ക്കുന്ന സ്ഥലത്തിനായാണ് വ്യാജ രേഖകള്‍ ഉണ്ടാക്കിയത്. സംഭവത്തെക്കുറിച്ച് തഹസില്‍ദാര്‍ എന്‍.ഐ ഷാജു, ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് സന്തോഷ് ശിവനാരായണന്‍, വെള്ളമുണ്ട ബാണാസുര ഇറിഗേഷന്‍ പ്രൊജക്ട് സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് അജയ് സിറിള്‍ എന്നിവരെ കലക്ടര്‍ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതോടൊപ്പം വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ മാനന്തവാടി പൊലിസിലും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം നമ്പര്‍ 31718 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തെ അജയ് സിറിളും ഇപ്പോള്‍ പ്രകാശനും പൊലീസ് പിടിയിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടത്തി വരുന്നതായി പൊലിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago