എസ്.കെ.എസ്.എസ്.എഫ് ചെമ്പറക്കി മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന്റെ വാര്‍ഷികം
പെരുമ്പാവൂര്‍: എസ്.കെ.എസ്.എസ്.എഫ് ചെമ്പറക്കി മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന്റെ വാര്‍ഷികം മുഹബ്ബത്ത് സേ മദീന ചതുര്‍ദിന ഇസ്‌ലാമിക് കോണ്‍ഫറന്‍സ് 16, 17, 18, 19 തിയ്യതികളിലായി നടക്കും.
ചെമ്പറക്കി ശംസുല്‍ ഉലമ നഗറില്‍ മതവിജ്ഞാന സദസ്സ്, ദുആ സമ്മേളനം, ചികിത്സാ ധനസഹായം, ആദരിക്കല്‍ ചടങ്ങ് എന്നിവയോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 16ന് വൈകീട്ട് ഏഴിന് സമസത് കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ചെമ്പറക്കി ശാഖ പ്രസിഡന്റ് എന്‍.എം ജാഫര്‍ അധ്യക്ഷത വഹിക്കും.
അല്‍ ഹാഫിള് ഷമീര്‍ മന്നാനി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. കെ.ഇ.എ ഖാദര്‍ മൗലവിയെ വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എ ആദരിക്കും. മാടവന മന്‍സൂര്‍ ഹാജി ദൂആക്ക് നേതൃത്വം നല്‍കും. 17ന് വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടി സമസ്ത ജില്ലാ ജന.സെക്രട്ടറി മുഹമ്മദ് ഫൈസി ഓണംമ്പിള്ളി ഉദ്ഘാടനം ചെയ്യും.
സ്വാഗത സംഘം ട്രഷറര്‍ എ.എം ബഷീര്‍ അധ്യക്ഷത വഹിക്കും. എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് എം.യു ഇസ്മായില്‍ ഫൈസി വിശിഷ്ടാധിതിയായിരിക്കും. വി.പി സജീന്ദ്രന്‍ എം.എല്‍.എ സഹചാരി ഫണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് മുഖ്യപ്രഭാഷണം നടത്തും. 18ന് വൈകീട്ട് ഏഴിന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
നവാസ് മന്നാനി പനവൂര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ് അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. 19ന് വൈകീട്ട് ഏഴിന് നടക്കുന്ന മജിലിസുന്നൂര്‍ വാര്‍ഷീക ദുആ സമ്മേളനം വി.കെ മുഹമ്മദ്കുട്ടി ദാരിമി പട്ടിമറ്റം ഉദ്ഘാടനം ചെയ്യും.
എ.കെ സലീം അധ്യക്ഷത വഹിക്കും. ശിഹാബുദ്ദീന്‍ അമാനി മുവാറ്റുപുഴ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഒ.എം.എസ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."