ബി.ജെ.പിക്കെതിരേ പ്രതിപക്ഷം ഒന്നിക്കണം: ശിവാനന്ദ് തിവാരി
തൃശൂര്‍: രാജ്യത്തെ ഐക്യവും സമ്പത്ത് വ്യവസ്ഥയും സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിനെ തൂത്തെറിയണമെന്ന് ആര്‍.ജെ.ഡി ദേശീയ ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരി.
ബി.ജെ.പിക്കെതിരേയുള്ള മത്സരത്തിന് പ്രതിപക്ഷങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ശക്തന്‍ നഗറില്‍ പി.ഡി.പി രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും നേര്‍ക്കു ഇതുവരെ സംഭവിക്കാത്ത വലിയ ക്രൂരതകളാണു മോദി സര്‍ക്കാര്‍ അഴിച്ചുവിടുന്നത്.
40 ശതമാനത്തോളം വരുന്ന ദലിത് സമൂഹത്തെ തീര്‍ത്തും അവഗണിക്കുകയാണ്. ഭാരതത്തെ രക്ഷിക്കാനുള്ളതല്ല ശിക്ഷിക്കാനുള്ള ശ്രമമാണു നടക്കുന്നത്.
ഇതിന്റെ ഭാഗമായിട്ടാണു കശ്മീര്‍ കത്‌വയിലെ മാനഭംഗ കേസിലെ കൊലാപതകികളെ രക്ഷപ്പെടുത്താനുള്ള ശ്രമം. ആര്‍.എസ്.എസ് ആണ് മോദി സര്‍ക്കാരിനു പരിശീലനം നല്‍കുന്നതെന്നും തിവാരി പറഞ്ഞു.
പാര്‍ശ്വവല്‍കരിക്കപ്പെട്ട മനുഷ്യരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളണമെന്നു പി.ഡി.പി അധ്യക്ഷന്‍ അബ്ദുല്‍ നാസിര്‍ മഅദ്‌നി ബെംഗളൂരു നിന്നയച്ച സന്ദേശത്തില്‍ പറഞ്ഞു.
പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജിബ് സന്ദേശം വായിച്ചു.
പി.ഡി.പി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് ചടങ്ങില്‍ അധ്യക്ഷനായി.ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ഡോ. എ നീല ലോഹിതദാസന്‍ നാടാര്‍, തമിഴ്‌നാട് മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്റ് പ്രൊഫ. ജവാഹിറുല്ല, മുനുഷ്യവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സലാഹുദീന്‍ അയ്യൂബി, എസ് സുവര്‍ണകുമാര്‍, സി.കെ അബ്ദുല്‍ അസീസ്, വര്‍ക്കല രാജ്, ദലിത് ആദിവാസി സംരക്ഷണം സമിതി പ്രസിഡന്റ് ഗോപി കുതിരക്കല്‍, കെ.ഇ അബ്ദുല്ല, മജീദ് ചേര്‍പ്പ് സംസാരിച്ചു.
സമാപനസമ്മേളനത്തോടനുബന്ധിച്ച് തെക്കേഗോപുര നടയില്‍ നിന്നാരംഭിച്ച റാലി എം.ഒ റോഡു വഴി ശക്തന്‍ നഗറില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."