മോദിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് അംബേദ്കര്‍: 'ഞങ്ങളുടെ പോരാട്ടം ഡല്‍ഹിയിലിരിക്കുന്ന വ്യക്തിക്കെതിരേ'
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണവുമായി ഡോ. ബി.ആര് അംബേദ്കറുടെ പൗത്രന് അഡ്വ. പ്രകാശ് അംബേദ്കര്‍. പൂനെയില്‍ അംബേദ്കറുടെ 127-ാം ജന്മവാര്ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഞങ്ങള്‍ക്ക് പൊലിസിനോട് പറയാനുള്ളത്.. നിങ്ങള്‍ ഞങ്ങളെ നക്സലൈറ്റുകളെന്നു വിളിക്കാം... ഞങ്ങള്‍ക്കതൊരു പ്രശ്നമല്ല. ഞങ്ങള്‍ നിങ്ങള്‍ക്കെതിരെയല്ല പോരാടുന്നത്. ഞങ്ങളുടെ പോരാട്ടം ഡല്‍ഹിയില്‍ ഇരിക്കുന്നയാള്ക്കെതിരെയാണ്''- പ്രകാശ് അംബേദ്കര്‍ പറഞ്ഞു. പൂനെ ജില്ലാ കലക്ടറേറ്റിനു സമീപത്തായിരുന്നു പരിപാടി.
നമ്മള് മോദിക്കെതിരെ അതിശക്തമായി ആശയപോരാട്ടം നടത്തണമെന്നും അംബേദ്കര്‍ അനുയായികള്‍ക്കു മാത്രമേ മോദി തരംഗത്തെ തകര്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബി.ആര് അംബേദ്കര്‍ തുടങ്ങിയ 'പ്രബുദ്ധ് ഭാരത്' മാഗസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ചടങ്ങില്‍ ലോഞ്ച് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."