എന്റെ തെരുവില്‍ എന്റെ പ്രതിഷേധം; കോഴിക്കോട് പ്രതിഷേധക്കൂട്ടായ്മ
കോഴിക്കോട്: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ' എന്റെ തെരുവില്‍ എന്റെ പ്രതിഷേധം' പരിപാടിയുടെ ഭാഗമായി കോഴിക്കോട് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.
ഇന്ന് വൈകുന്നേരം തെരുവില്‍ എവിടെയാണോ ഉള്ളത് അവിടെ ശ്രദ്ധേയമായ ഒരു ഭാഗത്ത് ഒത്തുചേര്‍ന്ന് കൈയ്യില്‍ പ്ലക്കാഡുകളുമായി കഴിയുന്നത്ര സമയം നില്ക്കുക എന്നായിരുന്നു ഓണ്‍ലൈന്‍ സമരാഹ്വാനം.
ലോകത്തെ നടുക്കിയ ആക്രമണം നടത്തിയവര്‍ക്കെതിരെയും അതിനെ ന്യായീകരിക്കുന്നവര്ക്കെതിരെയുമാണ് എല്ലാ തെരുവുകളിലും സമരം നടക്കുന്നത്.
ബംഗളൂരു സ്വദേശിയായ അരുന്ധതി ഘോഷ് എന്ന ആക്ടിവിസ്റ്റാണ് രണ്ട് ദിവസം മുമ്പ് #MytSreetMyProtest എന്ന ഹാഷ് ടാഗിനൊപ്പം ബംഗളൂരു നഗരത്തില്‍ ഇത്തരം ഒരു പ്രക്ഷോഭത്തിന് ആദ്യം ആഹ്വാനം നല്‍കിയത്.
മലയാളി മാധ്യമപ്രവര്‍ത്തകയായ മനില.സി.മോഹന്‍ ഈ സമരാഹ്വാനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഇത് പിന്നീട് നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി,
നമ്മള് നമ്മുടെ തെരുവില്‍ പ്രതിഷേധിക്കുന്നു.
ഏപ്രില്‍ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.
നമ്മള് എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയില്‍ റേപ്പ് ചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.
[gallery columns="1" size="full" ids="518204,518205,518206"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."