HOME
DETAILS
MAL
കത്വ പീഡനക്കൊല: വിചാരണ ഇന്നു തുടങ്ങും
backup
April 16 2018 | 03:04 AM
ജമ്മു: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ഒരാഴ്ചക്കാലം ക്ഷേത്രത്തില്‍ ഒളിപ്പിച്ചുവച്ച് പീഡിപ്പിച്ച് കൊന്ന കേസില്‍ ഇന്ന് വിചാരണ തുടങ്ങും. എട്ടു പ്രതികളാണ് കേസിലുള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കെതിരെ പ്രത്യേക കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കേസില്‍ രണ്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടു പേരും സിഖ് സമുദായത്തില്‍പ്പെട്ടവരാണ്. ഹിന്ദു- മുസ്ലിം പ്രശ്നമായതിനാലാണ് സിഖ് സമുദായത്തില്‍പ്പെട്ടവരെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."