ഹര്‍ത്താലുമായി ബന്ധമില്ല: മുസ്ലിംലീഗ്
മലപ്പുറം: ഇന്ന് നടക്കുന്ന ഹര്‍ത്താലുമായി മുസ്ലിംലീഗിന് ബന്ധമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. സമാധാനപരമായ സമരങ്ങളിലൂടെയും നിയമപോരാട്ടത്തിലൂടെയും ആസിഫക്ക് നീതി ലഭ്യമാക്കാന്‍ മുസ്ലിംലീഗ് പാര്‍ട്ടി മുന്നില്‍ ഉണ്ടാകും.
ഇന്നത്തെ ഹര്‍ത്താലിന് മുസ്ലിംലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണ്. ജമ്മുവിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊന്നു തള്ളിയത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോള്‍ മുസ്ലിംലീഗും മുന്പില് തന്നെ നിന്നു.
കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ടുമന്ത്രിമാര്‍ രാജിവച്ചതും സുപ്രിം കോടതി ശക്തമായി ഇടപെട്ടതും ജനകീയ മുന്നേറ്റങ്ങളുടെ ഫലമാണ്. സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായിരുന്നു. ആ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെ നമ്മള് അവസാനംവരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."