മക്കാ മസ്ജിദ് സ്‌ഫോടനം: നേരിട്ട് തെളിവുകളില്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു
ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. നേരിട്ടുള്ള തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ.എ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് ഭായ് സോളങ്കി, രാജേന്ദര്‍ ചൗധരി, സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാങ്ക്രെ, സുനില്‍ ജോഷി എന്നിവരായിരുന്ന കേസിലെ പ്രതികള്‍. ഇവരെല്ലാം സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. ഇതില്‍ സുനില്‍ ജോഷി, കല്‍സാങ്ക്ര, സന്ദീപ് ഡാങ്കെ എന്നിവര്‍ മരിച്ചു.
All accused in Mecca Masjid blast case have been acquitted by Namapally Court #Hyderabad pic.twitter.com/EzHgvnlGXD
— ANI (@ANI) April 16, 2018
11 വര്‍ഷം മുന്‍പ് 2007 മെയ് 18നായിരുന്നു മക്കാ മസ്ജിദിലെ സ്‌ഫോടനം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലേക്ക് പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."