HOME
DETAILS
MAL
ചങ്ങനാശ്ശേരി സംഭവം ദുരൂഹം: മന്ത്രി
backup
April 16 2018 | 19:04 PM
മലപ്പറം: ചങ്ങനാശ്ശേരിയിലെ ക്ഷേത്രമതിലില്‍ വര്‍ഗീയ പരാമര്ശമെഴുതിയതില് ദുരൂഹതയുണ്ടെന്ന് തദ്ദേശ മന്ത്രി കെ.ടി ജലീല്‍. വര്‍ഗീയവാദികള്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് ചുറ്റുവട്ടത്തെല്ലാം.
മുസ്ലിം സാന്ദ്രത കൂടിയ മലബാറിലെവിടെയും ഇങ്ങനെയൊരു സംഭവം ഉണ്ടായില്ലെന്നതും ചങ്ങനാശ്ശേരിയിലെ ഒരു അമ്പല മതിലില്‍ ഇത്തരമൊരു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടുവെന്നതും ദുരൂഹമാണ്. ചില ഛിദ്രശക്തികള്‍ കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വം നടത്തുന്ന ശ്രമമായിട്ടേ ഇതിനെ കാണാനാകൂവെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.
ഈ മതില് പെയിന്റ് ചെയ്ത് പൂര്‍വ സ്ഥിതിയിലാക്കാന്‍ പ്രദേശത്തെ ഹൈന്ദവ, മുസ്ലിം വിഭാഗങ്ങളിലെ നല്ല മനുഷ്യര്‍ തയാറാകണം.
അതിന് ആര്‍ക്കും മനസുവരുന്നില്ലെങ്കില് താന്‍തന്നെ ആ ശുചീകരണ പ്രവര്‍ത്തനത്തിന് തയാറാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."