HOME
DETAILS
MAL
മാഡ്രിഡ് ടീമുകള്‍ക്ക് വിജയം
backup
April 16 2018 | 21:04 PM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ മാഡ്രിഡ് ടീമുകള്‍ക്ക് വിജയം. റയല്‍ മാഡ്രിഡ് എവേ പോരാട്ടത്തില്‍ 1-2ന് മലാഗയെ പരാജയപ്പെടുത്തിയപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ 3-0ത്തിന് ലെവാന്റയെ വീഴ്ത്തി. മറ്റ് മത്സരങ്ങളില്‍ ഡിപോര്‍ടീവോ ലാ കൊരുണ 3-2ന് അത്‌ലറ്റിക്ക് ബില്‍ബാവോയെയേയും ഗെറ്റാഫെ 1-0ത്തിന് എസ്പാന്യോളിനേയും കീഴടക്കി.
ഇരു പകുതികളിലായി ഇസ്‌ക്കോ, കാസെമിറോ എന്നിവര്‍ നേടിയ ഗോളിലാണ് റയല്‍ മാഡ്രഡ് വിജയം സ്വന്തമാക്കിയത്. അന്റോയിന്‍ ഗ്രിസ്മാന്‍, ഫെര്‍ണാണ്ടോ ടോറസ്, കൊരേയ എന്നിവരുടെ ഗോളിലാണ് അത്‌ലറ്റിക്കോ ഏകപക്ഷീയമായി മത്സരം വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."