തലസ്ഥാന നഗരിയില്‍ വിപുലമായ പരിസ്ഥിതിദിനാഘോഷം
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിക്കാന്‍ തലസ്ഥാന നഗരിയൊരുങ്ങി. സര്‍ക്കാരിന്റെയും വിവിധ സംഘടകളുടേയും നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് രാജ് ഭവന്‍ വളപ്പില്‍ ഗവര്‍ണര്‍ പി. സദാശിവം വൃക്ഷത്തൈ നടും. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വഹിക്കും. മന്ത്രി കെ.രാജു അധ്യക്ഷനാകുന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിതിയാകും.
ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളുടെയും മറ്റു പൊലിസ് ഓഫിസുകളുടെയും ആഭിമുഖ്യത്തില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. തിരുവനന്തപുരം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10905 വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം ശ്രീചിത്രാ ഹോമില്‍ പ്രമുഖ ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, രാഷ്ട്രീയസാമൂഹിക സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ശ്രീചിത്രാ ഹോമിലെ അന്തേവാസികളെ അനുമോദിക്കും.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ സാമൂഹ്യ ശുശ്രൂഷാവിഭാഗമായ ട്രിവാന്‍ഡ്രം സോഷ്യല്‍സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളയമ്പലം ലിറ്റില്‍ ഫല്‍വര്‍ പാരിഷ് ഹാളില്‍ പരിസ്ഥിതി ദിനാചരണം നടക്കും. ഉച്ചയ്ക്ക് 2.30ന് മന്ത്രി പരിസ്ഥിതി ദിനാചരണവും അതിരൂപതയില്‍ നടപ്പാക്കുന്ന വിവിധ കാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം അധ്യക്ഷനാകും.
സമ്മേളനത്തില്‍വച്ച് അതിരൂപതയുടെ പരിസ്ഥിതി നയരേഖ ആര്‍ച്ചുബിഷപ് ഡോ. സൂസപാക്യം റ്റി.എസ്.എസ്.
എസ്. സെക്രട്ടറി ഫാ. ലെനിന്‍ രാജിനു നല്‍കി പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."