ഹര്‍ത്താല്‍ പൊന്നാനിയില്‍ പൂര്‍ണം
പൊന്നാനി: എട്ടു വയസുകാരിയുടെ നീതിക്കായി യുവാക്കളെ ഒന്നടങ്കം തെരുവിലിറങ്ങി. പൊന്നാനിയില്‍ ഹര്‍ത്താല്‍ പൂര്‍ണം.പുതിയിരുത്തിയില്‍ വ്യാപക അക്രമം. ജമ്മു കാശ്മീരിലെ കത് വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാക്കളും സോഷ്യല്‍ മീഡിയയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊന്നാനി മേഖലയില്‍ പൂര്‍ണം. രാവിലെ മുതല്‍ തന്നെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളടച്ച് വ്യാപാരികളും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ ബസുടമകളും ഒറ്റമനസോടെ സഹകരിച്ചു. എന്നാല്‍ പൊന്നാനി താലൂക്കിന്റെ വിവിധയിടങ്ങളില്‍ സമരക്കാര്‍ റോഡ് ഉപരോധിക്കുകയും പൊലിസിന് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ തടയുകയും ചെയ്തത് പൊതുജനങ്ങള്‍ക്ക് പ്രയാസമായി.
വിവിധ സംഭവങ്ങളില്‍ പതിനഞ്ചോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പാലപ്പെട്ടി കാപ്പിരിക്കാട്, പോത്തനൂര്‍ എന്നിവിടങ്ങളില്‍ റോഡില്‍ ടയര്‍ കത്തിച്ചിട്ട് ഗതാഗതം തടസപ്പെടുത്തി. പൊന്നാനി ബസ് സ്റ്റാന്‍ഡ്, ബിയ്യം എന്നിവിടങ്ങളില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. പാലപ്പെട്ടിയില്‍ പൊലിസിനു നേരെ കല്ലേറുമുണ്ടായി. പുതിയിരുത്തിയില്‍ സമരക്കാരെ പൊലിസ് ലാത്തിവീശിയോടിച്ചു. പലരും പള്ളിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് പിടികൂടി. സമരക്കാര്‍ പൊലിസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു.
വിവിധയിടങ്ങളില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവിധയിടങ്ങളില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത പതിനഞ്ചോളം പേരെയാണ് പൊന്നാനി, പെരുമ്പടപ്പ് സ്റ്റേഷനുകളിലായി കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."