സര്‍ക്കാരിന്റെ തുടക്കം ഗംഭീരം: ജനാധിപത്യ കേരളാ കോണ്‍ഗ്രസ്
കൊല്ലം: പിണറായി സര്‍ക്കാരിന്റെ തുടക്കം ഗംഭീരമായതായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍ എംപിയുമായ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ്. പാര്‍ട്ടിയുടെ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരുടെ നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ചിലവു ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാതേയും പഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറച്ചും, സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം ക്രമപരമായി നിജപ്പെടുത്തിയും മാതൃക കാട്ടിയതു എല്‍.ഡി.എഫിനു വോട്ടു നല്‍കിയവരോടുള്ള കടപ്പാടാണു വ്യക്തമാക്കുന്നതെന്നു ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. എച്ച് രാജു അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി വാമനപുരം പ്രകാശ്, പ്രാക്കുളം പ്രകാശ്, അഡ്വ. ഫ്രാന്‍സിസ് ജെ നെറ്റോ, കെ ഗോപാലകൃഷ്ണന്, സി ആര് ഉദയന്‍, റജി ഉമ്മന്‍, ഷാജി സാം, എംകെ വര്‍ഗ്ഗീസ്, അഡ്വ. ജയചന്ദ്രന്, പേരൂര്‍ സജീവ്, ജോണ്സന് ജോളിയില്‍, അഡ്വ. പ്രേംകുമാര്‍, കുറ്റിയില്‍ ശ്യാം, അഡ്വ. ബാബു മാത്യൂ, വനിതാ നേതാക്കളായ ജുമനിഷ, ഷീല ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."