HOME
DETAILS

വിധിക്ക് കീഴടങ്ങി ചിത്രന്‍ യാത്രയായി

  
backup
April 17 2018 | 06:04 AM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8

 

ബാലുശ്ശേരി: ഒരു കാലത്ത് പൊലിസിന് നോട്ടപ്പുള്ളിയും പില്‍ക്കാലത്ത് ഇഷ്ടക്കാരനുമായിരുന്ന പാലക്കാടില്ലത്ത് ചിത്രന്‍ നമ്പൂതിരി (75) ഇനി ഓര്‍മ.
ഒരാഴ്ച മുന്‍പ് ബാലുശ്ശേരി തൃക്കുറ്റിശ്ശേരിക്കടുത്തുണ്ടായ ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കുട്ടിക്കാലത്ത് തന്നെ കള്ളനെന്ന് മുദ്ര കുത്തപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയും ആറര അടിയോളം പൊക്കവും നല്ല ആരോഗ്യവാനുമായിരുന്ന ചിത്രന്‍ ഒരു വ്യാഴവട്ടക്കാലം നാടിനും നാട്ടാര്‍ക്കും പേടി സ്വപ്നമായിരുന്നു.
സാഹചര്യങ്ങളായിരുന്നു ചിത്രന് ഇത്തരമൊരു പരിവേഷം ചാര്‍ത്തിയത്. ജില്ലയില്‍ ഏത് മോഷണം നടന്നാലും പൊലിസ് ആദ്യം തേടിയെത്തുക ചിത്രനെയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലോ ഭയപ്പെടുത്തലുകളോ ഇല്ലാതെ തന്നെ സത്യം തുറന്നു പറയുന്ന പ്രകൃതമായിരുന്നു ചിത്രനെ വ്യത്യസ്തനാക്കിയിരുന്നത്. എന്നാല്‍ മാനസാന്തരം ചിത്രനിലെ നല്ല മനുഷ്യനെ പുറത്തുകൊണ്ടു വന്നപ്പോള്‍ നാട്ടുകാര്‍ക്കും പൊലിസിനും വേണ്ടപ്പെട്ടവനായി മാറാന്‍ ചിത്രന് കൂടുതല്‍ സമയമെടുക്കേണ്ടി വന്നില്ല. ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തമെന്നോണമായിരുന്നു കുറേ വര്‍ഷങ്ങളായി ചിത്രന്റെ സമൂഹത്തിലെ ഇടപെടല്‍.
പൊലിസിന്റെ നോട്ടപ്പുള്ളിയായിരുന്ന ചിത്രന് അവരുടെ ഇഷ്ടക്കാരനായി സ്‌റ്റേഷനില്‍ ഇടം നേടാന്‍ എളുപ്പത്തില്‍ സാധിച്ചു. മോഷണ രീതി മനസ്സിലാക്കി മോഷ്ടാവിനെ കണ്ടെത്താന്‍ പൊലിസിനെ പലതവണ സഹായിച്ചിട്ടുണ്ട്. എവിടെ അഴുകിയ ജഡങ്ങള്‍ കാണപ്പെട്ടാലും പൊലിസിന്റെ നാവിന്‍ തുമ്പിലെത്തുക ചിത്രനെന്ന മൂന്നക്ഷരമായിരുന്നു. എത്ര അഴുകിയ ജഡങ്ങളും ആഴമേറിയ കിണറുകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും നിമിഷനേരം കൊണ്ട് പുറത്തെത്തിക്കാന്‍ അഗ്നിശമന സേനയെ വെല്ലുന്ന കഴിവ് തനിക്കുണ്ടെന്നത് നിരവധി തവണ നാട്ടുകാര്‍ക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കു മുന്‍പിലും തെളിയിച്ചതോടെ ചിത്രന്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനായി.
നല്ലൊരു മുങ്ങല്‍ വിദഗ്ധനും കൂടിയായിരുന്നു. പൂക്കിപ്പറമ്പ് ബസ്സപകടം, കടലുണ്ടി ട്രെയിനപകടം, മറ്റു അപകട സ്ഥലങ്ങളിലെല്ലാം ആരും ആവശ്യപ്പെടാതെ തന്നെ ഓടിയെത്തി മുന്‍ നിരയില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ആരോടും പണം ആവശ്യപ്പെടില്ലെന്ന് പ്രതിജ്ഞയുണ്ടെങ്കിലും മനസ്സറിഞ്ഞ് നല്‍കിയാല്‍ അത് സ്വീകരിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കൈയില്‍ പറ്റിയ പാപത്തിന്റെ കറ കഴുകി തീരും മുന്‍പെ വിധിക്ക് കീഴടങ്ങി ചിത്രന്‍ ഓര്‍മയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago