പുലിയുടെ ആക്രമണത്തില്‍ പശു ചത്തു
ചേരമ്പാടി: പുലിയുടെ ആക്രമണത്തില്‍ പശുകിടാവ് ചത്തു. വെന്റ് വെര്‍ത്ത് എസ്റ്റേറ്റ് ചോലാടി ഡിവിഷന് പഴയ പാടിയില്‍ താമസിക്കുന്ന ശേഖറിന്റെ രണ്ടര വയസ്സ് പ്രായമുള്ള പശുകിടാവിനെയാണ് പുലി കടിച്ച് കൊന്നത്.
ചേരമ്പാടി ടൗണ്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ഇന്ന് പുലര്‍ച്ചെയാണ് പുലി അക്രമിച്ചത്. കിടാവിനെ അക്രമിച്ച പരിസരത്തെ കാല്പാടുകള് പുലിയുടെതാ ണെന്ന് വനം അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. കിടാവിന്റെ ഉടമക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജനങ്ങള്‍ തടിച്ച് കൂടുന്ന ടൗണില്‍ തന്നെ പുലിയുടെ സാനിധ്യം കണ്ടെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വെറ്റിനറി ഡോ. പ്രഭുവിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു. പുലിയെ കൂടു വച്ച് പിടികൂടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."