HOME
DETAILS

ഹര്‍ത്താലില്‍ വലഞ്ഞ് ജനം

  
backup
April 17 2018 | 06:04 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%9c%e0%b4%a8-2

 

മുക്കം: ജമ്മുവിലെ കത്‌വയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടു വയസുകാരിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതം വലച്ചു.
യുവാക്കളാണ് ഹര്‍ത്താല്‍ അനുകൂലികളായി അധികവും ഉണ്ടായിരുന്നത്. പലയിടത്തും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും മറ്റും ഹര്‍ത്താല്‍ അനുകൂലികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. മലയോര മേഖലയിലെ പല ഭാഗങ്ങളിലും ആളുകള്‍ കൂട്ടമായെത്തി കടകളടപ്പിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കൂട്ടിയിട്ടും ടയര്‍ കത്തിച്ചും ഹര്‍ത്താല്‍ അനുകൂലികള്‍ ഗതാഗതം തടസപ്പെടുത്തി. വിവാഹ വാഹനങ്ങളടക്കം മണിക്കൂറുകളോളം നടുറോഡില്‍ കുടുങ്ങി. പൊലിസെത്തി റോഡിലെ തടസങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് വാഹനങ്ങള്‍ കടന്നു പോയത്.
കൊടുവള്ളിയില്‍ പൊലിസ് പോയതിന് പിന്നാലെ ഹര്‍ത്താല്‍ അനുകൂലികള്‍ വീണ്ടും മരക്കഷ്ണങ്ങളും കല്ലും പഴയ വൈദ്യുതി തൂണുകളും ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. രാവിലെ പത്ത് മണിയോടെയാണ് ഹര്‍ത്താല്‍ അനുകൂലികളെന്ന് സ്വയം വിശേഷിപ്പിച്ച് ഒരു കൂട്ടം ആളുകള്‍ മുക്കത്തെ കടകള്‍ അടപ്പിച്ചത്. ആളുകള്‍ കൂട്ടമായി വരുന്നത് കണ്ടയുടനെ കടയുടമകള്‍ ഷട്ടറുകള്‍ താഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസെത്തി ഹര്‍ത്താല്‍ അനുകൂലികളുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ സമരക്കാര്‍ പിരിഞ്ഞു പോവുകയായിരുന്നു.
താമരശ്ശേരി: താമരശ്ശേരിയില്‍ ആറുപേര്‍ അറസ്റ്റില്‍. ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കണ്ടാലറിയാവുന്ന 95 പേര്‍ക്കെതിരേ പൊലിസ് കേസെടുക്കുകയും ചെയ്തു. തച്ചംപൊയില്‍ ഭാഗത്ത് നടന്ന സംഭവങ്ങളില്‍ ഇരൂള്‍കുന്നുമ്മല്‍ ഷാനു റബിന്‍ (21), മുഹമ്മദ് അസറുദ്ദീന്‍ (21), പുത്തന്‍തെരുവില്‍ ഹര്‍ഷാദ് (19), ഒറ്റപ്പിലാക്കില്‍ സുബൈര്‍ (34), കുന്നുമ്പുറം റമീസ് (23) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേര്‍ന്ന് മാര്‍ഗതടസം സൃഷ്ടിക്കുകയും റോഡില്‍ തീയിട്ട് പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കുടുക്കിലുമ്മാരത്ത് എ.എസ്.ഐയെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കുടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മല്‍ മുഹമ്മദലി (28)നെയും അറസ്റ്റു ചെയ്തു.
സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിന്റെ സൈഡ് ഗ്ലാസ് പെരുമ്പള്ളിയില്‍ ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തു. മിക്കസ്ഥലങ്ങളിലും വാഹനം കടന്നുപോവാതിരിക്കാന്‍ റോഡില്‍ മരങ്ങളും വൈദ്യുതി പോസ്റ്റും വലിച്ചിട്ട് ഗതാഗതം തടസം സൃഷ്ടിച്ചു. ചിലയിടങ്ങളില്‍ റോഡില്‍ ടയര്‍ കത്തിച്ചും വാഹന ഗതാഗതം തടസപ്പെടുത്തി. അപ്രഖ്യാപിത ഹര്‍ത്താലില്‍ യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു.
പൊലിസിനു നേരെയും അക്രമം നടന്നു. പരപ്പന്‍പൊയിലില്‍ പ്രതിഷേധക്കാരെ തുരത്താന്‍ പൊലിസ് രണ്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു. വയനാട്ടില്‍ നിന്ന് വരികയായിരുന്ന കാര്‍യാത്രക്കാരെ മലപുറത്ത് തടഞ്ഞ് കാറിന്റെ ചില്ല് തകര്‍ത്തു. രാഷ്ട്രീയപാര്‍ട്ടികളുടെ ഹര്‍ത്താലുകള്‍ക്ക് അവശ്യ സര്‍വിസുകളെ ഒഴിവാക്കാറുണ്ടെങ്കിലും ഇന്നലെ അങ്ങനെയുണ്ടായില്ല. നിരവധി പേരാണ് ഇന്നലെ വഴിയില്‍ കുടുങ്ങിയത്.
കൊടുവള്ളി: കൊടുവള്ളിയില്‍ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടഞ്ഞു അക്രമം നടത്തുകയും ചെയ്ത 18 ഓളം പേരെ കൊടുവള്ളി പൊലിസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ കേസുമെടുത്തു.
കൊടുവള്ളി ടൗണിലേക്ക് രാവിലെയോടെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കളുടെ സംഘങ്ങള്‍ എത്തുകയും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. പത്തു മണിയോടെ സിവില്‍ സ്റ്റേഷന്‍ പരിസരത്തു സംഘടിച്ച ഹര്‍ത്താല്‍ അനുകൂലികളായ അഞ്ചു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തതോടെ യുവാക്കളുടെ സംഘം ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പൊലിസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. വാവാട് സെന്ററിനും ഇരുമൊത്ത് അങ്ങാടിക്കും ഇടയില്‍ വാഹനങ്ങള്‍ തടയുന്നവരെ മാറ്റാന്‍ എത്തിയ പൊലിസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലിസ് വാഹനത്തിനു കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു. താമരശേരി ഡിവൈ.എസ്.പിക്ക് കല്ലേറില്‍ പരിക്കേറ്റു. വാവാട് 17ല്‍ പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ചു ഗതാഗത തടസപ്പെടുത്തി. കൊടുവള്ളി ടൗണില്‍ കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഗതാഗതം ഭാഗികമായിരുന്നു.
തിരുവമ്പാടി: തിരുവമ്പാടിയില്‍ രാവിലെ മുതല്‍ കടകള്‍ തുറക്കുകയും ബസുകള്‍ സര്‍വിസ് നടത്തുകയും ചെയ്തു. എന്നാല്‍ ഒന്‍പത് മണിയായപ്പോള്‍ ഹര്‍ത്താലിന്റെ സ്വഭാവം മാറുകയായിരുന്നു. ഹര്‍ത്താനുകൂലികള്‍ പ്രകടനമായി വന്ന് കടകമ്പോളങ്ങള്‍ അടപ്പിച്ചതോടെ ഹര്‍ത്താല്‍ ബന്ദായി മാറി. വിഷുവിന്റെ അവധിയും കഴിഞ്ഞ് തിങ്കളാഴ്ച തുറന്ന പല സ്ഥാപനങ്ങള്‍ക്കും ഹര്‍ത്താല്‍ കാരണം ഇന്നലെ തുറന്ന് പ്രവര്‍ത്തിക്കാനായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago