തളിപ്പറമ്പില്‍ യുവാക്കളുടെ പ്രകടനം; 500ഓളം പേര്‍ക്കെതിരേ കേസ്
തളിപ്പറമ്പ്: കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് തളിപ്പറമ്പില്‍ യുവാക്കള്‍ ആയിരക്കണക്കിന് ആളുകളെ അണിനിരത്തി പ്രകടനം നടത്തി. വാട്സാപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ വൈകുന്നേരം 4.30ഓടെയാണ് കാക്കാത്തോട് കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചത്. ചിറവക്കു വഴി ദേശീയപാതയിലൂടെ നഗരം ചുറ്റി ടാക്സി സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. പ്രകടനത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം തളിപ്പറമ്പ് വഴിയുളള ഗതാഗതം തടസപ്പെട്ടു. തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രാഷ്ട്രീയ, മത, സംഘടനാ വേര്‍തിരിവില്ലാത്ത യുവാക്കള്‍ ആര്.എസ്.എസ് ഭീകരതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ മുദ്രാവാക്യം വിളികളുമായി അണിനിരന്നു. വാട്സാപ്പ് പ്രചാരണത്തിലൂടെയാണ് പ്രകടനത്തിന് ആളുകളെ സംഘടിപ്പിച്ചത്. അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗതം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 500ഓളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."