കര്‍ണാടക രണ്ടാംഘട്ട പട്ടികയും വന്നു: മത്സരിക്കാന്‍ തന്റെ പേരില്ലെന്നറിഞ്ഞ ബി.ജെ.പി നേതാവ് പൊട്ടിക്കരഞ്ഞു
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്നറിഞ്ഞ ബി.ജെ.പി നേതാവ് പൊട്ടിക്കരഞ്ഞു. മുന്‍ നിയമസഭ സാമാജികനായ ശശീല്‍ ജി നമോശിയാണ് സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞത്. ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ തന്റെ പേരില്ലെന്നറിഞ്ഞാണ് ശശീല്‍ കരഞ്ഞത്.
ബി.ജെ.പി സ്ഥാനാര്‍ഥിയായി ഗുല്‍ബര്‍ഗ മണ്ഡലത്തില്‍നിന്നു മത്സരിക്കാമെന്നാണ് ശശീല്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച പട്ടിക പുറത്തുവന്നപ്പോള്‍ സിബി പാട്ടീലിന്റെ പേരായിരുന്നു ഉണ്ടായിരുന്നത്.
#KarnatakaKurukshetra: #Haveri MLA and former Excise minister #ManoharTashildar was in tears over being denied ticket. Congress High command had denied ticket to the veteran leader owing to his ill health and age. pic.twitter.com/qvo2ESWVzU
— NEWS9 (@NEWS9TWEETS) April 16, 2018
സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ നേതാവ് കരച്ചില്‍ തുടങ്ങി. മുഖം പൊത്തി നിര്‍ത്താതെ കരഞ്ഞ ശശീലിനെ കൂടെയുണ്ടായിരുന്നവരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണീരടക്കാന്‍ കഴഞ്ഞില്ല. ഗുല്‍ബര്‍ഗ ദക്ഷിണില്‍ നിന്നു ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥിയായി 2013ല്‍ ശശീല്‍ മത്സരിച്ചിരുന്നു.
#ShashilKumar, a former MLC from @BJP4Karnataka, broke down after his name did not feature in #BJP's second list of candidates. The ticket that he has been aspiring for, has been given to the son of a former MLC. #KarnatakaKurukshetra pic.twitter.com/d2cGUaRHCU
— NEWS9 (@NEWS9TWEETS) April 16, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."