ആധാര്‍ ചോര്‍ച്ച
ന്യൂഡല്‍ഹി:ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാകുമെന്ന് സുപ്രിം കോടതി. ഡാറ്റകള്‍ക്ക് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നത് യാഥാര്‍ഥ്യമാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
ആധാര്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണെങ്കില്‍ അതിനെ അതിജീവിക്കാന്‍ ജനാധിപത്യത്തിന് കഴിയുമോയെന്നും ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു.
പ്രശ്‌നങ്ങള്‍ പ്രതീകാത്മകമല്ലെന്നും അത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഡാറ്റാ പരിരക്ഷാ നിയമത്തിന്റെ അഭാവത്തില്‍ സുരക്ഷയുടെ കാര്യം എന്തായിരിക്കും. ഫേസ്ബുക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി യു.എസ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്ന വിവാദങ്ങള്‍ക്കിടയിലാണ് സുപ്രിം കോടതി ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്.
ആധാറിന്റെ സാധുത ചോദ്യം ചെയ്യുന്ന 27 ഹരജികള്‍ അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. 1.3 ബില്യന്‍ ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച സുപ്രിം കോടതി അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."