HOME
DETAILS
MAL
കത്‌വ പെണ്‍കുട്ടിക്ക് സമര്‍പ്പിച്ച് ദില്‍നയുടെ ചിത്രപ്രദര്‍ശനം
backup
April 18 2018 | 04:04 AM
കോഴിക്കോട്: ജമ്മുവില്‍ ക്രൂരമായി വധിക്കപ്പെട്ട എട്ടുവയസുകാരി കത്‌വ പെണ്‍കുട്ടിക്ക് വേണ്ടി തന്റെ ചിത്രപ്രദര്‍ശനം സമര്‍പ്പിച്ച് ദില്‍ന ഷെറിന്‍ എന്ന വിദ്യാര്‍ഥിനി.
ഇന്ന് കോഴിക്കോട് ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്ന ആര്‍ട്ട് ഓഫ് ദി ഹാര്‍ട്ട് ചിത്രപ്രദര്‍ശനമാണ് ഈ കൊച്ചുമിടുക്കി ആസിഫക്കായി സമര്‍പ്പിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ വരകളിലൂടെ പ്രതിഷേധിക്കുകയാണ് മലപ്പുറം പുല്‍പ്പറ്റയിലെ പി.പി ദില്‍ന ഷെറിന്‍ എന്ന ഈ വിദ്യാര്‍ഥിനി.
ദില്‍ന വരച്ച അറുപതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. രാവിലെ 11.30ന് ഉമ ബെഹ്‌റ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. 22 വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."