പുഴകളെ പുനരുജ്ജീവിപ്പിക്കാന്‍ ജലസംരക്ഷണ സന്ദേശയാത്ര ആരംഭിച്ചു
കോഴിക്കോട്: പുഴകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി ജില്ലാ പുഴസംരക്ഷണ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രധാന പുഴകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ജലസംരക്ഷണ സന്ദേശയാത്ര ആരംഭിച്ചു. പുഴ കൈയേറ്റത്തിനും മാലിന്യ നിക്ഷേപത്തിനുമെതിരേയും ഭൂഗര്‍ഭ ജലം വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ് രണ്ടുദിവസത്തെ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
യാത്ര കല്ലായിപ്പുഴയുടെ തീരത്ത് ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. ടി.കെ .എ അസീസ് അധ്യക്ഷനായി. കെ.പി അനില്‍ കുമാര്‍, മൊയ്തീന്‍ ബാബു, കെ.പി രാധാകൃഷ്ണന്‍, പി.കെ സലീം ബാബു സംസാരിച്ചു. ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും എം. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ യാത്രാ അംഗങ്ങളും പൊതുജനങ്ങളും ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി. ഇന്നലെ കല്ലായിപ്പുഴ, പുല്ലിപ്പുഴ, നീലിത്തോട്, മാങ്കാവ് പുഴ, കനോലി കനാല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി കനോലി കനാല്‍ തീരത്ത് കാരപ്പറമ്പില്‍ സമാപിച്ചു.
ഇന്നു മാമ്പുഴയില്‍ നിന്നാരംഭിച്ച് ഇരുവഴിഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, കുറ്റ്യാടി പുഴ, ചെറുകുളം എന്നിവിടങ്ങളില്‍ സഞ്ചരിച്ച് വൈകിട്ട് 5.30ന് കോരപ്പുഴ ജെട്ടിയില്‍ സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. നൂറുകണക്കിന് മെഴുകുതിരികള്‍ പ്രകാശിപ്പിച്ചാണ് സമാപന സംഗമം നടത്തുക. യാത്രയുടെ ഭാഗമായി ജലസംരക്ഷണ പ്രതിജ്ഞ, ബോധവല്‍ക്കരണ പരിപാടി, ലഘുലേഖ വിതരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വരള്‍ച്ച നേരിടുന്ന സ്ഥലങ്ങളില്‍ തണ്ണീര്‍ത്തടം സംരക്ഷിക്കാനും ജലാശയങ്ങള്‍ മലിനപ്പെടുത്താതിരിക്കാനുള്ള ബോധവല്‍ക്കരണവുമാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."